കുറുപ്പംപടി : കുറുപ്പംപടിയിലും പരിസര പ്രദേശങ്ങളിലും കോവിഡ് 19 പോസിറ്റീവ് കേസുകൾ കൂടി വരുന്നത് പരിഗണിച്ച് കുറുപ്പംപടി ടൗൺ മേഖലയിലെ പച്ചക്കറി, പലചരക്ക്, മെഡിക്കൽ സ്റ്റോർ ഒഴികെ ഉള്ള വ്യാപാര സ്ഥാപനങ്ങൾ നാളെ(September 12) മുതൽ 7 ദിവസത്തേക്ക് അടച്ചിടുവാൻ പഞ്ചായത്തിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്തിൽ ആകെ 68 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. വളയൻചിറങ്ങര, കുപ്പംപടി മേഖലകളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. രണ്ടു ദിവസത്തിനിടെ 31 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർശന നടപടികളിലൂടെ രോഗവ്യാപനം ചെറുക്കാനാകുമെന്ന് രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ജോയ് വെള്ളാഞ്ഞിയിൽ പറഞ്ഞു.
