കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിൽ 28-)0 വാർഡിലെ ഇലവനാട് – സൺഡേ സ്കൂൾ – ചാലുങ്കൽ കോളനി റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 18 ലക്ഷം രൂപയാണ് പ്രസ്തുത റോഡിൻ്റെ നവീകരണത്തിനായി അനുവദിച്ചിട്ടുള്ളത്. കൗൺസിലർമാരായ കെ എ നൗഷാദ്,സിജു തോമസ്,കെ വി തോമസ്,മുൻ കൗൺസിലർ പ്രമീള സണ്ണി,പി പി മൈതീൻഷാ,സി പി എസ് ബാലൻ,എം എൻ ബിജു എന്നിവർ സന്നിഹിതരായിരുന്നു.
