പി.എ.സോമൻ
കോതമംഗലം: തങ്കളം ബൈപാസ് ജംഗ്ഷനിൽ ചെറിയ മഴയ്ക്ക് പോലും വെള്ളം റോഡ് നിറയുന്ന സ്ഥിതി നിരവധി തവണ എം എൽ എ യും ഉദ്യോഗസ്ഥരുമായി ചർച്ച നടന്നു. എല്ലാ ചർച്ചകളിലും ലക്ഷങ്ങളുടെ ഒരു നിർമ്മാണ പ്രവർത്തനം കൊണ്ടുവരും കുറെ കാശ് പോക്കറ്റിലും വീഴും പക്ഷെ വെള്ളക്കെട്ടിന് മാത്രം ശമനം ഉണ്ടാകുന്നില്ല. കഴിഞ്ഞ മാസം എം എൽ എ ആന്റണി ജോണും തഹസിൽദാരും തൃക്കാരിയൂർ, കോതമംഗലം വില്ലേജ് ഓഫീസർമാരും സ്ഥലം ഉടമകളുമായി ചർച്ച നടത്തി തോടിന് വീതി കൂട്ടൻ തീരുമാനം എടുത്തു. എന്നാൽ ഒരു ദിവസം ഹിറ്റാച്ചി കുറച്ച് ഭാഗം മണ്ണ് നീക്കം ചെയ്തതല്ലാതെ തുടർ പ്രവർത്തനങ്ങൾ തടസ്സപ്പെട്ട നിലയിലാണ് ഇന്നലെ വൈകിട്ട് പെയ്ത മഴയിൽ നിരവധി ചെറുവാഹനങ്ങൾ വെള്ളത്തിൽ നിന്ന് പോയ അവസ്ഥയിലാണ്. കാൽനടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് .
നിർമ്മാണ പ്രവർത്തനം നിന്നുപോയതിനെ കുറിച്ച് തഹസിൽദാർ പറഞ്ഞത് മുഴുവൻ സ്ഥലം ഉടമകളുടേയും അനുമതി ലഭിച്ചിരുന്നില്ല അതിനാലാണ് പണികൾ നിർത്തിവച്ചത് എന്നാണ് തോട് കയ്യേറി കെട്ടിടങ്ങൾ പണിതിട്ടുണ്ടെന്നും ഇത്തരത്തിലുള്ള കയ്യേറ്റങ്ങൾ ഉൾപ്പടെ പൊളിച്ച് മാറ്റുമെന്നും നാളെ മുതൽ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും തോട് കയ്യേറ്റം ഉൾപ്പടെയുള്ള പൊളിച്ച് മാറ്റി അടിയന്തിരമായി തോട് വീതി കൂട്ടി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുമെന്നും തഹസിൽദാർ റെയ്ച്ചൽ കെ.വർഗീസ് പറഞ്ഞു.