കോതമംഗലം: കോതമംഗലത്തെ കലാ – സംസ്‌കാരിക സംഘടനയായ ബോധി
കൊവിഡ് മഹാമാരി മൂലം വരുമാനത്തിന്റെ വഴി അടഞ്ഞുപോയ കലാകാരന്‍മാര്‍ക്ക് ധനസഹായം എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ആന്റണി ജോണ്‍ എം എല്‍ എ ധനസഹായം വിതരണം ചെയ്തു. ബോധി പ്രസിഡന്റ് സി കെ വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു.കെ ബി ചന്ദ്രശേഖരന്‍,ഷിജോ ജോര്‍ജ്, എം എസ് ഷാജി,എന്‍ ആര്‍ രാജശേഖരന്‍,ടി എം വറുഗീസ്,പി എം മീരാന്‍,പി എം സിറാജുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
