കോതമംഗലം: ഡി വൈ എഫ് ഐ കോതമംഗലം മുൻസിപ്പൽ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ലക്ഷ്മി പി ജി,ബേസിൽ ജോയി എന്നിവരുടെ വീടുകളിൽ എത്തി ആൻ്റണി ജോൺ എം എൽ എ ഉപഹാരം കൈമാറി.ചടങ്ങിൽ ലൈജു പൗലോസ്,ബിനു സ്കറിയ,ഗോകുൽ രവി, ധനേഷ് റ്റി എം,യാസർ അലിയാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
