കോതമംഗലം: ഫോറസ്റ്റ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു) പുന്നേക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ബോണസ് വിതരണത്തിൻ്റെയും, 160 തൊഴിലാളികൾക്കുള്ള ഓണക്കിറ്റ് വിതരണത്തിൻ്റെയും ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് മനു മാത്യു അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിയൻ ഏരിയ പ്രസിഡന്റ് എം എസ് ശശി,സി പി ഐ (എം) ഏരിയ കമ്മറ്റി അംഗം സാബു വർഗീസ്,ലോക്കൽ സെക്രട്ടറി ഇ പി രഘു,പി കെ അവറാച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
