കോതമംഗലം : ഓണത്തോടനുബന്ധിച്ച് കോതമംഗലം ടൗണിൽ കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് താലൂക്ക് ഓഫീസിൽ ബഹു: MLA ആന്റണി ജോൺ ഉദ്യോഗസ്ഥ പ്രമുഖരുമായും വ്യാപാര സംഘടന പ്രതിനിധികളുമായും ചർച്ച നടത്തി. താലൂക്ക് തഹസിൽദാർമാരായ റേച്ചൽ വർഗീസ്, സുനിൽ നാരിയേലി, താലൂക്ക് സൂപ്രണ്ടന്റ് ഡോ: അഞ്ജലി, കോതമംഗലം പോലീസ് മേധാവി സി ഐ അനിൽ റാവുത്തർ, നഗരസഭാ ചെയർപേഴ്സൻ മഞ്ജു സിജു, വൈസ് ചെയർമാൻ എ ജി ജോർജ്, പ്രതിപക്ഷ നേതാവ് കെ എ നൗഷാദ്, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ എം യു അഷ്റഫ്,
പി എച്ച് ഷിയാസ്, കെ എ കുര്യാക്കോസ്, എൻ പി എൽദോസ് ഏകോപന സമിതി ഭാരവാഹികളായ ബേബി, മൈതീൻ, സേവ്യർ, നൗഷാദ് ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളായ ഹരി, ബെന്നി തുടങിയവരും പങ്കെടുത്ത യോഗത്തിൽ എടുത്ത തീരുമാനങ്ങൾ.
കോതമംഗലം പട്ടണത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും (മാർക്കറ്റടക്കം) നാളെ മുതൽ (27/08/2020)രാവിലെ 9 മുതൽ വൈകിട്ട് 6 വരെ തുറന്ന് പ്രവർത്തിക്കാം. റേഷൻ കടകൾ സാധാരണ സമയക്രമം പാലിച്ച് തുറന്ന് പ്രവർത്തിക്കാം. ഹോട്ടൽ, ബേക്കറി ഇവയിടങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ ഇരുന്ന് ഭക്ഷണം കഴിക്കാം. ഇന്ന് ഉച്ചക്ക് 2 ന് ശേഷം കടകൾ തുറക്കാം. സെപ്തംബർ 1 വരെയാണ് ഈ പറയുന്ന ഇളവുകൾ ബാധകം. പ്രിയപ്പെട്ട വ്യാപാര സ്ഥാപന ഉടമകൾ കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ കടകൾ തുറക്കാവൂ.
കൃത്യമായി മാസ്ക് ധരിച്ച് ,സാനിറ്റയിസർ കസ്റ്റമറിന് നൽകി, ശാരിരിക അകലം പാലിച്ച്, രജിസ്റ്ററിൽ പേരെഴുതി ഒപ്പിടീച്ച്, സാമൂഹിക ഒരുമയോടെ ആരോഗ്യ പ്രവർത്തകരോടും പോലിസിനോടും സഹകരിച്ച് മാത്രമേ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുവാൻ പാടുള്ളൂ.
(കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിക്ക് വേണ്ടി ടൗൺ സെക്രട്ടറി ഷിയാസ് P.H.)