കുട്ടമ്പുഴ: യാത്രക്കാരുടെ നാടുവൊടിച്ചു തട്ടേക്കാട് കുട്ടമ്പുഴ റോഡ്. റോഡിനു വീതികൂട്ടി പണിയുന്നതിനിടെ ഉണ്ടായ കൊറോണ വ്യാപനവും, ലോക്ക് ഡൗണും റോഡുപണി നിശ്ചലവസ്ഥയിലാക്കി. കനത്ത മഴ പെയ്തപ്പോൾ ദുരിത കുഴികൾ താണ്ടിയാണ് കുട്ടമ്പുഴക്കാർ കോതമംഗലം എത്തിയിരുന്നത്. എന്തെങ്കിലും അടിയന്തര ആശുപത്രി കേസുകൾ ഒക്കെ വന്നാൽ. രോഗിയെ വേഗത്തിൽ എത്തിക്കുക വളരെ ദുഷ്കരമാണ്. കൂടാതെ റോഡിന്റെ വീതി കൂട്ടലിന്റെ ഭാഗമായി മണ്ണെടുക്കലും പുഴ തീരം കെട്ടി വരുന്നതും പൂർത്തിയാകാത്ത മൂലം ഏതു സമയവും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ആളുകളുടെ ജീവനും സ്വത്തിനും വലിയ ഭീഷണി ഉണ്ടാക്കുന്ന ഇവ അപകടകരവസ്ഥ ഒഴിവാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടി ഭാഗത്തുള്ള നാലു സെന്റ് കോളനി നിവാസികൾക്ക് പാറക്കല്ലുകൾ ഭീക്ഷണിയാകുന്നുണ്ട്. കനത്ത മഴയിൽ കല്ലിന്റെ അടിവശത്തുള്ള മണ്ണ് പൂർണ്ണമായി ഒലിച്ചു പോന്നിട്ടുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥ താൽക്കാലികമായിട്ടാണെങ്കിലും പരിഹരിക്കണം. റോഡിന്റെ ഇരു വശങ്ങളിലെയും പാർശഭിത്തിയും, കലുങ്ക് നിർമ്മാണവും കഴിയാതെ റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യാൻ സാധിക്കുകയില്ല. നിലവിൽ റോഡുകൾ കുഴികൾ നികത്തി സഞ്ചാര യോഗ്യമാക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.