കോതമംഗലം : വാരപ്പെട്ടിയിലെ ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്ക് ഏകീകൃത സ്വഭാവം നൽകിക്കൊണ്ട് നാട്ടുവെട്ടം ചാരിറ്റബിൾ സംഘം രൂപീകരിച്ചു. വാരപ്പെട്ടി പഞ്ചായത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിനും, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായാണ് സംഘടനയുടെ രൂപീകരണം. എല്ലാ അംഗങ്ങളിൽ നിന്നും 100രൂപ മാസവരി അനുസരിച്ചു വാരപ്പെട്ടി പഞ്ചായത്തിലെ ചികിത്സ ധനസഹായം, പഠനസഹായം, ഭാവന നിർമ്മാണ സഹായം തുടങ്ങി ജീവകാരുണ്യ മേഖലയിൽ സമഗ്രമായി ഇടപെടുവാനാണ് സംഘടനയുടെ തീരുമാനം. നാട്ടുവെട്ടം ചാരിറ്റബിൾ സംഘത്തിന്റെ ഔപചാരികമായ ഉത്‌ഘാടനം 2020 ഓഗസ്റ്റ് 15 രാവിലെ 11:00 മണിക്ക് വാരപ്പെട്ടി പഞ്ചായത്ത് ജംഗ്ഷനിൽ കേരളത്തിലെ തെരുവിൽ ജീവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ തെരുവോരം മുരുകൻ നിർവഹിച്ചു. നാട്ടുവെട്ടം ചാരിറ്റബിൾ സംഘം ഓഫീസ് ഉത്‌ഘാടനം ബഹു : MLA ശ്രീ ആന്റണി ജോൺ നിർവഹിച്ചു.
ആദ്യ അംഗത്വവും, ആദ്യ മാസവരിയും നൽകിക്കൊണ്ട് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ A.S ബാലകൃഷ്ണൻ നിർവഹിച്ചു. അംഗങ്ങളുടെയും, കണക്കു കളുടെയും ഡിജിറ്റലൈസേഷൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീI P.K ചന്ദ്രശേഖരൻ നിർവഹിച്ചു. നാട്ടുവെട്ടം പ്രസിഡന്റ് ശ്രീ A.D മധു അധ്യക്ഷനായി.ശ്രീ S ശ്രീജിത്ത്, M.V സുനി തുടങ്ങിയവർ പ്രസംഗിച്ചു. സംഘം സെക്രട്ടറി ശ്രീ P.K മണിക്കുട്ടൻ സ്വാഗതവും, വൈസ് പ്രസിഡന്റ് അബ്ദുൽ നൂറ് നന്ദിയും പറഞ്ഞു.