കോതമംഗലം : അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ കോവിഡ് 19 പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് റീട്ടെ. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.മധുസൂദനൻ നമ്പ്യാരുടെ നേതൃത്തിൽ അടിവാട് ടൗണിലെ വ്യാപാരികൾക്കും ഓട്ടോ / ടാക്സി ഡ്രൈവേഴ്സിനും ചുമട്ട് തൊഴിലാളികൾക്കും സൗജന്യമായി വിതരണം ചെയ്തു , ഇതോടൊപ്പം സമീപ പ്രദേശങ്ങളിൽ കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യം നിലനിൽക്കേ അടിവാട് ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും എ.ടി.എം കൗണ്ടർ മറ്റ് പൊതുനിരത്തുകളും സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ഉപയോഗിച്ച് അണുവിമുക്ത ശുചീകരണം നടത്തി .
ലോക് ഡൗൺ കാലയളവിൽ നിർദ്ധന ജനവിഭാഗങ്ങൾക്ക് സൗജന്യ ഭക്ഷ്യവസ്തുക്കൾ നൽകിയും കോവിഡ് 19 നെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് ലഘുലേഖ വിതരണം ചെയ്തുകൊണ്ടും മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് ക്ലബ്ബ് എറ്റെടുത്ത് നടത്തി വരുന്നത് , അടിവാട് ഹീറോ യംഗ്സ് നഗറിൽ സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം റിട്ടെ. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എം.കെ മധുസൂദനൻ നമ്പ്യാർ നിർവഹിച്ചു . ക്ലബ്ബ് പ്രസിഡൻറ് കെ.കെ അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു , സെക്രട്ടറി കെ.എം അബ്ബാസ് സ്വാഗതം ആശംസിച്ചു .
കോതമംഗലം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ലത്തീഫ് കുഞ്ചാട്ട് , വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണീറ്റ് സെക്രട്ടറി ഷാജഹാൻ , വ്യാപാരി വ്യവസായി സമിതി സെക്രട്ടറി മുഹമ്മദ് കാസിം , ക്ലബ്ബ് വൈസ് പ്രസിഡന്റ് സി.എം അഷ്റഫ് , ഹീറോ യംഗ്സ് ചീഫ് കോ-ഓഡിനേറ്റർ ഷൗക്കത്തലി എ.പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . സോഷ്യൽ സർവ്വീസ് ഓർഗനൈസർമാരായ അനീഷ് പി.ജി , നിഷാദ് എം ജെ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി . തുടർന്നും കോളനികൾ കേന്ദ്രീകരിച്ചും ടൗണിലും പ്രതിരോധ മരുന്ന് വിതരണവും ശുചീകരണവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .