കോതമംഗലം : കോവിഡ് മഹാമാരിയുടെ കാലത്തും Plus Two,SSLC പരീക്ഷയിൽ ഉന്നത വിജയം കോതമംഗലം നഗരസഭ 4,5,6,7 വാർഡുകളിലെ വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡീൻ കുര്യാക്കോസ് MP നേരിട്ടെത്തി ഉപഹാരം സമർപ്പിച്ചു.

കോവിഡ് കാലഘട്ടത്തെ അതിജിവിച്ച് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ കൂടുതൽ പ്രശംസ അർഹിക്കുന്നുണ്ടെന്നും MP അഭിപ്രായപ്പെട്ടു. 4 വാർഡുകളിൽ നിന്നായി 5 സ്ഥലങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ 110 വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.

മുനിസിപ്പൽ മുൻ ചെയർമാൻ കെ.പി. ബാബു, മുനിസിപ്പൽ മുൻ വൈസ് ചെയർമാൻ പ്രിൻസ് വർക്കി, വാർഡു കൗൺസിലർന്മാരായ സിന്ധു ജിജോ,ഹെലൻ ടൈറ്റസ്, റെജി ജോസ്, കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് എൽദോസ് പൊയ്ക്കാട്ടിൽ എന്നിവർ പങ്കെടുത്തു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജെയിൻ ജോസ്, മണ്ഡലം പ്രസിഡൻ്റ് റഫീഖ് വെണ്ടുവഴി,വൈസ് പ്രസിഡൻ്റ് എബി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
						
									


























































