കുട്ടമ്പുഴ : പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി മാമലക്കണ്ടത്ത് താരമായി മാറിയിരുന്നു ഗൗരി മോഹൻ. മികച്ച വിദ്യാഭ്യാസത്തിന് കിലോമീറ്ററുകൾ കാൽനടയായി വനത്തിലൂടെ സഞ്ചരിച്ച് ജീപ്പിലും മറ്റ് ചെറുവാഹനത്തിലും സഞ്ചരിച്ച് 1200 മാർക്കും വാങ്ങി മികച്ച വിജയം നേടിയത്. മാമലക്കണ്ടം പുളിക്കൽ മോഹനൻ – ഷൈല ( വനിതാ സംഘം എസ് എൻ ഡി പി ശാഖാ പ്രസിഡന്റ്) ദമ്പതികളുടെ മകളാണ്. കുട്ടമ്പുഴ പഞ്ചായത്തിനും മാമാലകണ്ഠത്തിനും അഭിമാനം ആയി മാറിയ ഗൗരി മോഹനന് കുട്ടമ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യുടെ അംഗീകാരം ഡീൻ കുര്യാക്കോസ് M.P നേരിട്ട് എത്തി അറിയിച്ചു.കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ് എബി എബ്രഹാം, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സിബി കെ.എ,വാർഡ് മെമ്പർ അരുൺ ചന്ദ്രൻ, സി ജെ എൽദോസ്, ഫ്രാൻസിസ് ചാലിൽ, , അഷ്‌ബിൻ ജോസ് എന്നിവർ പങ്കെടുത്തു.