കോതമംഗലം: കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാക്കാൻ നിശ്ചയിച്ചിരിക്കുന്ന കെട്ടിടങ്ങൾ ഏറ്റെടുത്ത് വേണ്ട സൗകര്യങ്ങളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും. കോതമംഗലം നിയോജക മണ്ഡലത്തിൽ മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറിയ പള്ളി ഓഡിറ്റോറിയം 100 പേർക്കുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററായി മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പ്രാഥമിക ചികിത്സ മാത്രം വേണ്ടിവരുന്നവരെയാകും ഇവിടങ്ങളിൽ പ്രവേശിപ്പിക്കുക. അതത് സ്ഥലത്തെ സർക്കാർ ആശുപത്രികൾ വഴിയായിരിക്കും ഇവിടങ്ങളിലെ രോഗീപരിചരണം. കോതമംഗലത്തെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ രണ്ടു ദിവസത്തിനകം പ്രവർത്തനസജ്ജമാകുമെന്ന്
ഡീൻ കുര്യാക്കോസ് MP അറിയിച്ചു. എം.പിയും തഹസിൽദാർ റെയ്ച്ചൽ കെ വർഗീസും നേരിട്ടെത്തി ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്‌തു.