കോതമംഗലം : മാതിരപ്പിള്ളി ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ ഡോക്ടർക് കോവിഡ് സ്ഥിതീകരിച്ചു. ജൂലൈ 2 യാം തീയതിക്ക് ശേഷം ഹോസ്പിറ്റൽ സന്ദർശിച്ചവരും കുടുംബാംഗങ്ങളും വീടിന് പുറത്തിറങ്ങരുതെന്ന് കോതമംഗലം താലൂക്ക്ഹോസ്പിറ്റൽ സൂപ്രണ്ട് അറിയിച്ചു. കോതമംഗലംപ്രാഥമിക സമ്പർക്ക പട്ടികയിൽ അഞ്ഞുറിലധികം പേരുണ്ടാകുമെന്നു സൂചന. കോതമംഗലതത് സമൂഹ വ്യാപന സാധ്യതയെന്ന് ആരോഗ്യവകുപ്പ്. ജൂലൈ മാസം ആയുർവേദ ആശുപത്രിയിൽ എത്തിയവരും കുടുംബാംഗംകളും വീടിനു പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചു.
മാതിരപ്പിള്ളി പരിസരപ്രദേശങ്ങളിൽ കോവിഡ് 19 രോഗഭീതി നിലനിൽക്കുന്നതിനാൽ വിളയാൽ, മാതിരപ്പിള്ളി, സബ്സ്റ്റേഷൻപടി, ക്ഷേത്രപ്പടി, പള്ളിപ്പടി തുടങ്ങിയ കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതിയുടെ കീഴിലുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും ജൂലൈ 17 മുതൽ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രം തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് അറിയിക്കുന്നു. പ്രിയ വ്യാപാരി വ്യവസായി സുഹ്യത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.