കോതമംഗലം സെന്റ് ജോൺസ് മിഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നിർധനർക്ക് നിർമ്മിച്ചു നൽകാറുള്ള 12 വീടുകളിൽ ഒരു വീടിന്റെ താക്കോൽദാനം ഇടുക്കി എംപി ശ്രീ ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ഊന്നുകൽ നടുമുറ്റത്ത് വീട്ടിൽ ലിജോക്കാണ് വീട് നിർമ്മിച്ചു നൽകിയത്. കോതമംഗലം മുനിസിപ്പൽ വൈസ് ചെയർമാൻ ശ്രീ എ. ജി ജോർജ്ജ്, മിഷൻ ഡയറക്ടർ ശ്രീ ജോണി തോളേലി, മിഷൻ കോർഡിനേറ്റർ ഫാദർ സാബു മടവൂർ, ശ്രീ എം എസ് ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ചു.



























































