Connect with us

Hi, what are you looking for?

NEWS

കോവിഡ് സ്ഥിരീകരിച്ച പൈങ്ങാട്ടൂർ സ്വദേശിയുടെ മൂന്ന് ബന്ധുക്കൾക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : ജില്ലയിൽ ഇന്ന് 25 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ 1 ന് റോഡ് മാർഗം എത്തിയ 24 വയസ്സുള്ള സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ തമിഴ്നാട് സ്വദേശി.

• ജൂലൈ 3 ന് ബാംഗ്ലൂർ നിന്നും വിമാനമാർഗം കൊച്ചിയിലെത്തിയ 36 വയസ്സുള്ള ആന്ദ്ര സ്വദേശി,

• ജൂൺ 30 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 27 , 29 വയസ്സുള്ള ഒരേ കുടുംബത്തിലെ അംഗങ്ങളായ പുത്തൻകുരിശ് സ്വദേശികൾ,

• ജൂൺ 24 ന് ബഹറിൻ തിരുവനന്തപുരം വിമാനത്തിലെത്തിയ 61 വയസ്സുള്ള മഴുവന്നൂർ സ്വദേശിനി,

• ജൂൺ 22 ന് ഖത്തർ കൊച്ചി വിമാനത്തിലെത്തിയ 3l വയസ്സുള്ള കോട്ടുവള്ളി സ്വദേശി

• ജൂലൈ 1 ന് റോഡ് മാർഗം മഹാരാഷ്ട്രയിൽ നിന്നും വന്ന 15 വയസ്സുള്ള ചേന്ദമംഗലം സ്വദേശിനി

• ജൂൺ 17 ന് മാൾഡോവ നിന്നും വിമാനമാർഗം കൊച്ചിയിലെത്തിയ 20 വയസ്സുള്ള മഴുവന്നൂർ സ്വദേശി

• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച വെണ്ണല സ്വദേശിയുടെ 20 , 23, 17 , 49 വയസ്സുള്ള കുടുംബാoഗങ്ങൾക്കും, അടുത്ത സമ്പർക്കത്തിൽ വന്ന 22 വയസ്സുകാരനും, 61 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചു.

• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ 10, 41 , 43 വയസ്സുള്ള കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു

• ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച പൈങ്ങാട്ടൂർ കോതമംഗലം സ്വദേശിയുടെ 28 , 32, 3 വയസ്സുള്ള കലൂർക്കാട് സ്വദേശികളായ അടുത്ത ബന്ധുക്കൾ

• ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 45 വയസ്സുള്ള മുളവുകാട് സ്വദേശിനി,

• ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള 25 വയസ്സുള്ള കുടുംബാംഗവും, 24 വയസ്സുള്ള തേവര സ്വദേശിയും

• കൂടാതെ 39 വയസ്സുള്ള ആലുവ സ്വദേശിയായ വൈദികനും, 49 വയസ്സുള്ള കീഴ്മാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

• ഇന്നലെ (5/7/ 20) രോഗം സ്ഥിരീകരിച്ച പള്ളിപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 23 പേരെ നിലവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഹൈറിസ്ക് വിഭാഗത്തിൽ പെട്ട 8 പേരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രീ പെയ്ഡ് കൗണ്ടറിലെ ജീവനക്കാരിയുടെയും എടത്തല സ്വദേശിയുടെയും സമ്പർക്ക പട്ടിക തയ്യാറാക്കി വരുന്നു.

• ഇന്നലെ പാലക്കാട്, കൊല്ലം, ആലപ്പുഴ ജില്ലകളിൽ രോഗം സ്ഥിരീകരിച്ച ഓരോരുത്തർ വീതം ജില്ലയിൽ ചികിത്സയിലുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഒരു എറണാകുളം സ്വദേശിയും നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്.

• ഒരു തമിഴ്നാട് സ്വദേശിയും ഒരു തൃശൂർ സ്വദേശിയും ഉൾപ്പെടെ 16 പേർ ഇന്ന് രോഗമുക്തി നേടി.

• ഇന്ന് 1192 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1009 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13070 ആണ്. ഇതിൽ 11207 പേർ വീടുകളിലും, 675 പേർ കോവിഡ് കെയർ സെന്ററുകളിലും 1188 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

കൊറോണ കൺട്രോൾറൂം
എറണാകുളം, 6/7/20

ബുള്ളറ്റിൻ – 6.30 PM

You May Also Like

error: Content is protected !!