Connect with us

Hi, what are you looking for?

CHUTTUVATTOM

ചില്ലു ഭിത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം: കളക്ടർ

എറണാകുളം: ജില്ലയിലെ വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചില്ലു ഭിത്തികളുടെ ഗുണനിലവാരം ഉടമകൾ ഉറപ്പു വരുത്തണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്.സുഹാസ് ഉത്തരവിട്ടു. പൊതുജനങ്ങൾക്ക് ഭിത്തിയുടെ സാമീപ്യം മനസിലാക്കുന്ന തരത്തിൽ മാത്രമേ ഇവ സ്ഥാപിക്കാവൂ. സ്റ്റിക്ക റോ അടയാളങ്ങളോ പതിപ്പിച്ച് ചില്ലു ഭിത്തികൾ തിരിച്ചറിയിക്കണം. ഒരിക്കലും സുതാര്യത മൂലം ഗ്ലാസ്സ് ഭിത്തികൾ തിരിച്ചറിയപ്പെടാതെ പോകരുത്. അനീൽഡ് ഗ്ലാസുകൾ ഇത്തരം സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. പകരം ടെംപേർഡ് അല്ലെങ്കിൽ sഫൻഡ് ഗ്ലാസ് മാത്രമേ ഉപയോഗിക്കാവൂ. വാതിൽ തുറക്കേണ്ട ദിശ കൃത്യമായും മലയാളം ,ഇംഗ്ലീഷ് ഭാഷകളിൽ രേഖപ്പെടുത്തണം. ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ഇത് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു. 45 ദിവസത്തിനുള്ളിൽ സുരക്ഷിതമായ ഗ്ലാസുകൾ സ്ഥാപിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

You May Also Like

error: Content is protected !!