പല്ലാരിമംഗലം : ആദായനികുതിക്ക് പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപവീതം ആറു മാസത്തേക്ക് നൽകുക, ഒരാൾക്ക് 10 കിലോവീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ് വേതനം ഉയർത്തി 200 ദിവസം ജോലി ഉറപ്പാക്കുക, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക, ജോലിയില്ലാത്തവർക്കെല്ലാം തൊഴിൽരഹിത വേതനം നൽകുക, പൊതുമേഖലയിലെ സ്വകാര്യവൽക്കരണം തടയുക, തൊഴിൽനിയമങ്ങൾ ഇല്ലാതാക്കുന്നത് അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിക്കൊണ്ട് സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയിലെ 14 ബ്രാഞ്ചുകളിലായി 70 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു.
അടിവാട് ടൗണിൽ നടന്ന സമരം ജില്ലാ കമ്മിറ്റി അംഗം പി എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ലോക്കൽ സെക്രട്ടറി എം എം ബക്കർ, ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, ഗ്രാമപഞ്ചായത്തഗങ്ങളായ എ എ രമണൻ, എ പി മുഹമ്മദ്, മുബീന ആലിക്കുട്ടി, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു.