Connect with us

Hi, what are you looking for?

CHUTTUVATTOM

യൂത്ത് കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജാല തെളിയിച്ചു

കോതമംഗലം : വളാഞ്ചേരിയിലെ ദളിത് വിദ്യാർഥിനി ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജാല തെളിയിച്ചു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജിത്ത് വിജയൻ അദ്ധ്യക്ഷനായി. സംസ്ഥാന സർക്കാർ വേണ്ടത്ര മുന്നൊരുക്കം നടത്താതെ അധ്യായന വർഷം ആരംഭിച്ചതിന്റെ പരിണിത ഫലമാണ് വളാഞ്ചേരിയിലെ കുഞ്ഞനുജത്തി മരിക്കാൻ ഇടയാക്കിയത്.

പട്ടികജാതി പട്ടികവർഗ കോളനികളിലും, ആദിവാസി കോളനികളിലും അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, അതുപോലെ പുതിയ ക്ലാസ്സിന് ആവശ്യമായ ടി വി, ഇന്റർനെറ്റ്, മൊബൈൽ ഫോൺ, കേബിൾ ടി വി ,മറ്റ് പഠനോപകരണങ്ങൾ ഒരുക്കിയും അദ്ധ്യായന വർഷം തുടരണമെന്നും, സംസ്ഥാന സർക്കാർ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി അദ്ധ്യായന വർഷം തുടരുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധയോഗം ആവശ്യപ്പെട്ടു.

കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം പ്രസിഡന്റ് എം എം പ്രവീൺ പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ചന്ദ്രലേഖ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം വൈസ് പ്രസിഡന്റ് ഗോപിനാഥൻ നായർ, 7-ാം വാർഡ് പ്രസിഡന്റ് കെ കെ വിജയൻ,രാഹുൽ തങ്കപ്പൻ,കിരൺ പ്രദീപ് എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു.ഉല്ലാസ് കക്കുഴിച്ചാലിൽ,ധനാശാന്ത് ബാബു,സുജിത്ത് ദാസ്, ആദിത്യൻ വി എസ്,അതുൽ രവി, ഹരിശാന്ത്‌,എബിൻ, അഭിജിത്ത് ശിവൻ, അർജുൻ എബി എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം കൊടുത്തു.

You May Also Like

error: Content is protected !!