കോതമംഗലം: വനങ്ങൾ മനുഷ്യ ജീവിതത്തിന്റെ അതിജീവന മൂലധനമാണ് ആയതിനാൽ മരം മുറിക്കരുത് എന്ന ഓർഡറിടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ലാത്ത മുൻ വനമന്ത്രി. ഒരു രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം ലോകത്തോട്, മനുഷ്യരോട്, പ്രകൃതിയോട്, മൃഗങ്ങളോട്, വരുംതലമുറയോട് ഒരുപാട് കരുതൽ തന്റെ വാക്കിലും പ്രവൃത്തിയിലും കരുതിയിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി ലോക് താന്ത്രിക്ക് യുവ ജനതാദൾ സംസ്ഥാന കമ്മിറ്റിയുടെ സ്മൃതി വൃക്ഷത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോക് താന്ത്രിക്ക് ജനതാദൾ കോതമഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിൽ ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി ) കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിയോജകമണ്ഡലത്തിലെ വിവിധയിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.
നിയോജകമണ്ഡലം തല ഉദ്ഘാടനം എൽ.ജെ.ഡി.സംസ്ഥാന സമിതി അംഗം മനോജ് ഗോപി നെല്ലിമറ്റം കോളനിപടിയിൽ ബസ് റ്റോപിന് സമീപം വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. താലൂക്കിലെ വിവിധയിടങ്ങളിൽ വാവച്ചൻ തോപ്പിൽ കുടി, പി.കെ.സുബാഷ് ,തോമസ് കാവുംപുറത്ത് തുടങ്ങിയവർ വൃക്ഷത്തൈ നട്ടു. കേരള സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സാമൂഹിക അകലം പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.