കോതമംഗലം : ഇടുക്കി ലോക്സഭ മണ്ഡലത്തിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. എട്ട് സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. 12 പേരാണ് പത്രിക സമർപ്പിച്ചി രുന്നത്. സൂക്ഷ്മ പരിശോധന യിൽ 4 സ്ഥാനാർഥികളുടെ നാമ നിർദേശ പത്രിക തള്ളി.ഡമ്മി സ്ഥാനാർഥികളുടെ പത്രികകളും തള്ളിയവയിൽപ്പെടും.
സ്ഥാനാർഥികൾ ഇവരാണ്
1. ഡീൻ കുര്യാക്കോസ് (ഇന്ത്യൻ നാഷനൽ കോൺഗ്രസ്)
2. ജോയ്സ് ജോർജ് (സിപിഎം)
3. സംഗീത വിശ്വനാഥൻ (ബിഡിജെഎസ്)
4. റസൽ ജോയ് (ബഹുജൻ സമാജ് പാർട്ടി)
5. സജി ഷാജി ( വിടുതലൈ ചിരുതൈകൾ കച്ചി)
6. ജോമോൻ ജോൺ (സ്വതന്ത്രൻ)
7. മനേഷ് (സ്വതന്ത്രൻ)
8. പി.കെ.സജീവൻ (സ്വതന്ത്രൻ)