കോതമംഗലം : ഊന്നുകൽ -വെങ്ങല്ലൂർ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 7.50 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ശബരിമല പാക്കേജിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിന് തുക അനുവദിച്ചിട്ടുള്ളത്.
ഊന്നുകൽ മുതൽ കലൂർ ജംഗ്ഷൻ വരെ വരുന്ന 10 കിലോമീറ്റർ ദൂരമാണ് ബി എം ആൻഡ് ബി സി നിലവാരത്തിൽ നവീകരിക്കുന്നത്. ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു