കോതമംഗലം: വേമ്പനാട്ട് കായലില്‍ 9കിലോമീറ്റര്‍ നീന്തി ലോക റെക്കോര്‍ഡിലെത്താന്‍ 63കാരി. കോതമംഗലം വരാപ്പെട്ടി മോളേല്‍ റുബി മത്തായി ആണ് അതിസാഹസികമായ വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലില്‍ മികച്ച പ്രകടനം കാഴ്ചവച്ചു തുടങ്ങിയ റുബി മത്തായിയെ കൂടുതല്‍ ഉന്നതിയിലെത്തിക്കണമെന്ന് കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക് പരിശീലകന് ബിജു തങ്കപ്പനാണ് ആശയമുദിച്ചത്.
വളരെ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് റുബി പരിശീലനം പൂര്‍ത്തിയാക്കിയത്.വേമ്പനാട്ട്് കായലില്‍ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെ ഉള്ള 9കിലോമീറ്റര്‍ ആണ് നീന്തല്‍ നടത്താനൊരുങ്ങുന്നത്. ഫെബ്രുവരി 7.ശനിയാഴ്ച ആണ് ഈ സാഹസിക പ്രകടനം.
വേമ്പനാട്ട് കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗമാണ് കുമ്പേല്ക്കടവ് -വൈക്കം പ്രദേശം. ഒമ്പത് കിലോമീറ്റര്‍ കായല്‍ നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിത ആണ് റുബി മത്തായി. സാംസ്ക്കാരിക-സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ അനേകരും റുബിക്ക് പിന്തുണ അറിയിച്ചിട്ടണ്ട്. ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വേമ്പനാട്ട് കായല്‍ നീ ന്തികയറി റെക്കോര്‍ഡില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുന്ന 33മത്തെ താരമാണ്റുബി.






















































