അടിവാട് പുഞ്ചക്കുഴിയിൽ സാദിഖിന്റെ വാഴത്തോട്ടത്തിൽനിന്നും 46 ഏത്തവാഴക്കുലകൾ കഴിഞ്ഞ രണ്ട് രാത്രികളിലായി മോഷണംപോയി. പഞ്ചായത്തിലെ മാതൃക സമ്മിശ്ര കർഷകനായി കൃഷിഭവൻ തെരഞ്ഞെടുത്തിട്ടുള്ള സാദിഖ് അടിവാട് എംവിഐപി കനാൽ റോഡിന് സമീപം ഉള്ളിയാട്ട് താഹയുടെ സ്ഥലത്താണ് പാട്ടത്തിന് ഏത്തവാഴ കൃഷിചെയ്തിട്ടുള്ളത്. സാദിഖിന്റെ പരാതിയെത്തുടർ പോത്താനിക്കാട് പോലീസ് സ്ഥലത്തെത്തി. ഏത്തക്കുലക്ക് നല്ലവിലയുള്ള ഘട്ടത്തിൽ വലിയ നഷ്ടമാണ് കർഷകന് വന്നിട്ടുള്ളത്. ആയതിനാൽ പോലീസ് നൈറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയും കർഷകന്റെ നഷ്ടം നികത്താനുള്ള നടപടിയുണ്ടാകണമെന്നും കൃഷിയിടം സന്ദർശിച്ച പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് പറഞ്ഞു.
