കോതമംഗലം;അന്തരിച്ച ശ്രേഷ്ഠ കാതോലീക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 41 -ാം ചരമദിനം ആചരിച്ചു.മാർ ബസേലിയോസ് മെഡിയ്ക്കൽ മിഷന്റെ സ്ഥാപക പ്രസിഡന്റായും കഴിഞ്ഞ 46 വർഷമായി ഈ സ്ഥാനത്ത് തുടരുകയും ചെയ്തിരുന്ന ശ്രേഷ്ഠ കാതോലിക്ക ആബുൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 41-ാം ചരമദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
രാവിലെ 7-ന് മാർ ബസേലിയോസ് ആശുപത്രിലെ ചാപ്പലിൽ വിശുദ്ധ കുർബ്ബാന നടത്തി.തുടർന്നുനടന്ന അനുസ്മരണ സമ്മേളനത്തിൽ മാർ ബസേലിയോസ് ഹോസ്പിറ്റൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാബു കൈപ്പിള്ളീൽ അധ്യക്ഷത വഹിച്ചു.മാർത്തോമ ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, എം ബി എം എം ഹോസ്പിറ്റൽ സെക്രട്ടറി ബിനോയി മണ്ണഞ്ചേരി, ഡോ. റോയി മാലിയിൽ, കോതമംഗലം മാർ തോമ ചെറിയ പള്ളി ട്രസ്റ്റി ബേബി ആഞ്ഞിലിവേലീൽ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കോതമംഗലം ഗവ. ആശുപത്രിയിൽ അന്നദാനവും നടത്തി