Connect with us

Hi, what are you looking for?

NEWS

3.71 കോടിയുടെ തട്ടിപ്പ്: കുട്ടമ്പുഴ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

കോതമംഗലം: കുട്ടമ്പുഴ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയിലെ 3.71 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സൊസൈറ്റി പ്രസിഡന്റും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ കെ.എ. സിബിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സൊസൈറ്റിയില്‍ നിക്ഷേപിച്ച തുക മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് കീരംപാറ സ്വദേശി ജില്ലാ സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തുവന്നത്. തുടര്‍ന്ന് കുട്ടമ്പുഴ പോലീസ് കേസ് എടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ജാമ്യം ലഭിക്കുന്നതിനായി സിബി ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായ സിബിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. സൊസൈറ്റി സെക്രട്ടറി ഷൈല കരീം, കുട്ടമ്പുഴ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ ജോഷി പൊട്ടയ്ക്കല്‍, യൂത്ത് കോണ്‍ഗ്രസ് നേതാവും സൊസൈറ്റി ജീവനക്കാരനുമായ ആഷ്ബിന്‍ ജോസ് ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ആരോപണങ്ങളും പ്രതിഷേധവും ഉയര്‍ന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിബിയെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. കൂടുതല്‍ പേര്‍ ഉടന്‍ കസ്റ്റഡിയിലാകുമെന്നും വിദേശത്തുള്ള രണ്ട് പ്രതികള്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.

 

You May Also Like

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

പല്ലാരിമംഗലം : അടിവാട് നിർധന കുടുംബങ്ങൾക്കുള്ള ഇടം പ്രവാസി സംഘടനയുടെ റമദാൻ ഈസ്റ്റർ വിഷു കിറ്റുകളുടെ ഉൽഘാടനം എം എൽ എ ആന്റണി ജോണും അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാം ജാബിർ...

CHUTTUVATTOM

കോതമംഗലം :മാവുടി ഗവ. എൽ പി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി എറണാകുളം എസ് എസ് കെ യുടെയും കോതമംഗലം ബി ആർ സി യുടെയും...

CHUTTUVATTOM

കോതമംഗലം : 1 കോടി രൂപ ചിലവഴിച്ച് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ആന്റണി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം :കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ടൂറിസത്തിനും, ഭവന നിർമ്മാണത്തിനും, കർഷകർക്കും, ട്രൈബൽ ഉന്നതികൾക്കും ഊന്നൽ നൽകിക്കൊണ്ട് ബജറ്റ്.77,18,20118( 77 കോടി പതിനെട്ടു ലക്ഷത്തി ഇരുപതിനായിരത്തി ഒരുനൂറ്റി പതിനെട്ട് )രൂപ വരവ് പ്രതീക്ഷിച്ചുകൊണ്ടും, 76,...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരിച്ച തൃക്കാരിയൂർ -ആനക്കൂട്ടുങ്ങൽ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു ....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ കാട്ടാന ഈറ്റയോല മേഞ്ഞ വീട് അടിച്ചുതകര്‍ത്തു. കാര്‍ഷിക വിളകളും നശിപ്പിച്ചു. പിണവൂര്‍കുടി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ശാന്ത സുകുമാരന്റെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. ശനിയാഴ്ച...

CHUTTUVATTOM

കോതമംഗലം : ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി കോതമംഗലം ബാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും സംയുക്തമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ വനിതാദിന റാലിയും,പൊതുസമ്മേളനവും,കലാപരിപാടികളും ചേർത്ത്...

CHUTTUVATTOM

കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കിർഫ്) 2025-ൽ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ ആറാം സ്ഥാനം നേടി.കൊച്ചി കാക്കനാട് രാജഗിരി കോളേജിൽ നടന്ന ചടങ്ങിൽ ഉന്നത...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

error: Content is protected !!