കോതമംഗലം : കോതമംഗലം എക്സ്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ സാജു കെ ടി യും പാർട്ടിയും ചേർന്ന് പോത്താനിക്കാട് നിന്ന് വില്പനക്കായിയിട്ടുള്ള 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച കുറ്റത്തിന് ഒരാളെ പിടികൂടി. പോത്താനിക്കാട് ഞറളത്ത് വീട്ടിൽ പൗലോസ് മകൻ സനൽ പൗലോസ് (38) ആണ് അറസ്റ്റിയിലായത്.
അന്വേഷണ സംഘത്തിൽ ജോയൽ ജോർജ്,ബിലാൽ പി സുൽഫി, ലിബു പി ബി എന്നിവർ ഉണ്ടായിരുന്നു
