Connect with us

Hi, what are you looking for?

NEWS

പൂയംകുട്ടിയിൽ ഷെൽട്ടർ ഹോം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു: ആന്റണി ജോൺ എംഎൽഎ

കോതമംഗലം : കുട്ടമ്പുഴ പൂയം കുട്ടിയിൽ ഷെൽട്ടർ ഹോം നിർമ്മിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.  പ്രകൃതിക്ഷോഭം മറ്റുമുണ്ടാകുമ്പോൾ പലപ്പോഴും ആദിവാസിമേഖല ഉൾപ്പെടെ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യത്തിലാണ് ഷെൽട്ടർ ഹോം നിർമ്മിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്. പൂയംകുട്ടിക്ക് സമീപമുള്ള 90 സെൻറ് റവന്യൂ ഭൂമിയിലാണ് ഷെൽട്ടർ ഹോം നിർമ്മിക്കുന്നത്.4 ഡോർമെട്രികൾ,ഹാൾ,കിച്ചൺ, സ്റ്റോർ,സിറ്റ് ഔട്ട്‌, ടോയ്ലറ്റ് സൗകര്യങ്ങൾ , പോർച്ച് എന്നീ സൗകര്യങ്ങളോടുകൂടിയാണ് ഷെൽട്ടർ ഹോം നിർമ്മിക്കുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്ന് എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. എം.എ. കോളജ് എംകോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി തൃശൂര്‍ ആലപ്പോട്ട് കൊക്കഡ്ര വീട്ടില്‍ ദിനേശ്മിനി ദന്പതികളുടെ ഏക മകള്‍ ശ്രീലക്ഷ്മി ദിനേശ്...

NEWS

കോതമംഗലം: കീരംപാറ പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ കുറുകെകടന്ന കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് യാത്രികന് സാരമായ പരിക്കേറ്റു. പുന്നേക്കാട് കളപ്പാറ ചൂരക്കോടന്‍ അഖില്‍ രാജപ്പന്‍ (29) ആണ് പരിക്കേറ്റത്. പുന്നേക്കാട് കളപ്പാറ മാവിന്‍ച്ചോട്...

NEWS

കോതമംഗലം : കോട്ടപ്പടി കോട്ടപ്പാറ ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം സംഘടിപ്പിച്ചു. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, നവക പഞ്ചഗവ്യ കലശാഭിഷേകം, മഹാ സർവൈശ്വര്യപൂജ, പ്രസാദ ഊട്ട്, താലപ്പൊലി ഘോഷയാത്ര (...

error: Content is protected !!