കോതമംഗലം: 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് ആന്റണി ജോൺ വാരപ്പെട്ടി കവലയിൽ നട്ട മാവിൻതൈ ആറ് വർഷങ്ങൾക്കു ശേഷം വിഷുനാളിൽ പൂത്തുലഞ്ഞു. വിഷുനാളിൽ പൂത്തുലഞ്ഞ മാവിനെ കാണാൻ ആന്റണി ജോൺ എം എൽ എ വാരപ്പെട്ടിയിലെത്തി. സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്,ഏരിയ കമ്മറ്റി അംഗങ്ങളായ കെ സി അയ്യപ്പൻ,മനോജ് നാരായൺ,പാർട്ടി ലോക്കൽ സെക്രട്ടറി എം പി വർഗീസ്,മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ,ലോക്കൽ കമ്മറ്റി അംഗങ്ങൾ,പാർട്ടി പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
