കോതമംഗലം : കീരംപാറയിൽ ഇടിമിന്നലേറ്റ് നാശ നഷ്ടം സംഭവിച്ച 2 വീടുകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.കണിയാൻ കുടിയിൽ കെ പി കുര്യാക്കോസ്, കണിയാൻ കുടിയിൽ കെ പി മത്തായി എന്നിവരുടെ വീടുകൾക്കാണ് നാശ നഷ്ടം സംഭവിച്ചത്.ഒരു വീടിന്റെ വയറിംഗ് പൂർണ്ണമായും തകരുകയും,മറ്റേ വീട്ടിൽ ആ സമയത്ത് ആളില്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. നാശ നഷ്ടം സംഭവിച്ച വീടുകൾക്ക് നഷ്ട പരിഹാരം ലഭ്യമാക്കുന്നതിന് വേണ്ടി എം എൽ എ തഹസിൽ ദാർക്ക് നിർദ്ദേശം നൽകി. എം എൽ എ യോടൊപ്പം കോതമംഗലം തഹസിൽ ദാർ അനികുമാർ എം, വില്ലേജ് ഓഫീസർ ഡിന്റോ എസ്തപ്പാനോസ് ,എം എസ് ശശി,വീട്ടുകാരും ഒപ്പമുണ്ടായിരുന്നു.
