Connect with us

Hi, what are you looking for?

NEWS

ഏഷ്യ പസഫിക് തലത്തിൽ എം എ എൻജിനീയറിങ് കോളജിന് റോബോട്ടിക് മത്സരത്തിൽ ഒന്നാം സ്ഥാനം.

കോതമംഗലം : അന്തർദേശീയ സംഘടനയായ ഇൻസ്റ്റിറ്റ്യൂ്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്  (ഐ ട്രിപ്പിൾ ഈ) ഏഷ്യ പസഫിക് തലത്തിൽ നടത്തപ്പെട്ട റോബോട്ടിക് മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോളേജിലെ വിദ്യാർത്ഥികളായ മൊഹമ്മദ് സെയ്ൻ, വിഷ്ണുരാജ് അനിൽകുമാറും ഉപദേശകനും കോളേജ് പ്രിൻസിപ്പാളുമായ ഡോ. ബോസ് മാത്യു ജോസും അടങ്ങുന്ന ‘ലേറ്റൻസി സീറോ ‘ എന്ന ടീം, കുഴി ബോംബുകളും ഉപരിതല ബോംബുകളും സ്വയം കണ്ടെത്തുന്ന റോബോട്ടുകൾ വികസിപ്പെടുത്തത് ജപ്പാനിലെ ടോക്യോയിൽ  വച്ച് നടന്ന മത്സരത്തിൽ അവതരിപ്പിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജപ്പാൻ, ഓസ്ട്രേലിയ, ഇന്തോനേഷ്യ, പാകിസ്ഥാൻ തുടങ്ങിയ പല രാജ്യങ്ങളിൽ നിന്നുമുള്ള ഒൻപത്  ടീമുകളെ പിന്തള്ളിയാണ് എം എ എൻജിനീയറിങ് കോളജ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഏഷ്യാ പസഫിക് മേഖലകളിലെ വിവിധ സെക്ഷനുകൾ പ്രാരംഭ മത്സരങ്ങൾ നടത്തി നിർദേശിച്ച ടീമുകൾ ഓൺലൈനിലൂടെ തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു. അർഹരായവരെ തിരഞ്ഞെടുത്തു യാത്രാ ചിലവുകൾ ഉൾപ്പടെ നൽകി തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിക്കാൻ അവസരം നൽകിയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
സമ്മാന ദാനം ഐ ട്രിപ്പിൾ ഇ പ്രസിഡൻ്റ്  തോമസ് കഫ്ലിൻ്റെയും റോബോട്ടിക് മത്സരത്തിൻ്റെ ലീഡ് ഡോ. സിയ അഹമ്മദിൻ്റെയും സാന്നിധ്യത്തിൽ ഐ ട്രിപ്പിൾ ഇ പ്രസിഡൻ്റ് – ഇലക്ട് 2024, കാതലീൻ ക്രാമർ നിർവഹിച്ചു. രാജ്യാന്തര തലത്തിൽ വിജയം കൈവരിച്ച  വിദ്യാർത്ഥികളെയും  ഉപദേശകനെയും ഐ ട്രിപ്പിൾ ഇ കോളജ് ബ്രാഞ്ച് കൗൺസിലർ പ്രൊഫ. നീതു സലീമും കോളജിലെ വിവിധ ഡിപ്പാർട്ട്മെൻ്റ് കളിലെ തലവന്മാരും കോളജ് ചെയർമാൻ ഡോ. വിന്നി വർഗീസും ചേർന്ന് ആദരിച്ചു.

You May Also Like

NEWS

കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം...

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി,...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

error: Content is protected !!