കോതമംഗലം: വിശുദ്ധ മാര്‍ത്തോമാ ചെറിയപള്ളിയുടെ കീഴിലുള്ള എംബിറ്റ്സ് എഞ്ചിനീയറിംഗ് ആന്‍ഡ് പോളിടെക്നിക് കോളേജുകളുടെ 14 മത് വാര്‍ഷികം ‘എംബിറ്റ്സ് ദിനം’ ആചരിച്ചു. ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് വാര്‍ഷികം ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ് പറത്തുവയലില്‍ അധ്യക്ഷത വഹിച്ചു. എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ കോതമംഗലം താലൂക്ക് ആശുപത്രിക്കായി നിര്‍മ്മിച്ച വെബ്സൈറ്റിന്റെ ഉത്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വഹിച്ചു. കോതമംഗലം മേഖലയുടെ അഭിവന്ദ്യ ഏലിയാസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത മുഖ്യപ്രഭാഷണം നല്‍കി. പ്രശസ്ത സിനിമ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന എല്‍സ്റ്റന്‍ അബ്രഹാമിന്റെ സ്മരണാര്‍ത്ഥം സഹപാഠികള്‍ നിര്‍മ്മിച്ച കോളേജിലെ ഫ്രണ്ട്‌സ് കോര്‍ണര്‍ സമര്‍പ്പണം ബേസില്‍ ജോസഫ് നിര്‍വഹിച്ചു.
എംബിറ്റ്സ് ദിനത്തോട് അനുബന്ധിച്ച് പാഠ്യ പഠ്യേതര രംഗത്ത് മികവ് പുലര്‍ത്തിയ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. നാഗ്പൂരില്‍ നടന്ന എന്‍എസ്എസ് നാഷണല്‍ ക്യാമ്പില്‍ കേരളത്തിന്റെ കന്റിജെന്റ് ലീഡര്‍ ആയിരുന്ന എംബിറ്റ്‌സ് എന്‍ജിനീയറിങ് കോളേജ് പ്രോഗ്രാം ഓഫീസര്‍ ഷിജു രാമചന്ദ്രന്‍, ബേസില്‍ എല്‍ദോസ്, ജിംസണ്‍ വര്‍ഗീസ് എന്നീ അധ്യാപകര്‍ക്കും വയനാട് നടന്ന എന്‍എസ്എസ് നാഷണല്‍ ക്യാമ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച വിദ്യാര്‍ഥിനി റിയ ജോസഫ്, താലൂക്ക് ആശുപത്രിക്ക് വേണ്ടി വെബ്‌സൈറ്റ് നിര്‍മ്മിച്ച ആരോണ്‍ പീറ്റര്‍ ബിജു, പൈറോളിസിസ് എന്ന പ്രവര്‍ത്തനത്തിലൂടെ പ്ലാസ്റ്റിക്ക് നിന്നും ക്രൂഡ് ഓയില്‍ നിര്‍മ്മിക്കുന്നതിന് പേറ്റന്റ് ലഭിച്ച എബിന്‍ കെ എസ് എന്നിവര്‍ക്ക് അനുമോദനം നല്‍കി. കൂടാതെ പാഠ്യ രംഗത്ത് മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികളേയും അനുമോദിച്ചു.
കോളേജില്‍ 10 വര്‍ഷം പൂര്‍ത്തീകരിച്ച ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. കോളജ് സെക്രട്ടറി സി എ കുഞ്ഞച്ചന്‍ ചുണ്ടാട്ട് കോളജ് വാര്‍ഷിക റിപ്പോര്‍ട്ടും ഡോ പി സോജന്‍ ലാല്‍ എന്‍ജിനീയറിങ് കോളജിന്റെയും പ്രൊഫ. പോള്‍സണ്‍ പീറ്റര്‍ പോളിടെക്‌നിക്ക് കോളജിന്റെയും അക്കാദമിക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളജ് ട്രഷറര്‍ സി കെ ബാബു ചെറുപുറം, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യൂസ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോള്‍, പിടിഎ വൈസ് പ്രസിഡന്റ് പി പി സലീം, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ലിവിന്‍ സെബി,കോളജ് ചെയര്‍മാന്‍ പി വി പൗലോസ് പഴുക്കാളില്‍,ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രഫ. ജോണി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.