കോതമംഗലം: മഴ ശക്തി പ്രാപിച്ച് പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ ഭൂതത്താൻകെട്ട് ഡാമിൻ്റെ 11ഷട്ടറുകൾ തുറന്നു. ഇന്നലെ രാത്രി മുതൽ തുടരുന്ന മഴ മൂലം ഭൂതത്താൻകെട്ട് ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്. ഇനിയും മഴ ശക്തി പ്രാപിച്ചാൽ ഡാമിൻ്റെ മുഴുവൻഷട്ടറുകളും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
