കോതമംഗലം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും കോതമംഗലം താലൂക്കില്‍ 10 വീടുകള്‍ ഭാഗികമായും
നേര്യമംഗലത്ത് ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. നേര്യമംഗലത്ത് പുത്തന്‍പുരക്കല്‍ സന്തോഷിന്റെ വീടാണ് പൂര്‍ണ്ണമായി തകര്‍ന്നത്.വീടിലേക്ക് തെങ്ങ് മറിഞ്ഞുവീഴുകയായിരുന്നു.ഓട് മേഞ്ഞ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു.അവശിഷ്ടങ്ങള്‍ ശരീരത്തില്‍ വീണ് സന്തോഷ്,ഭാര്യ മരിയ,മക്കളായ ഏബിള്‍,ആദം,എന്നിവര്‍ക്ക് പരിക്കേറ്റു.ഇവരെ കോതമംഗലത്ത് ആശുപത്രിയില്‍പ്രവേശിപ്പിച്ചു.
പിടവൂരില്‍ മംഗലത്ത് ഷെമീറിന്റെ വീട് ഭാഗീകമായി തകര്‍ന്നു.അയല്‍വാസിയുടെ പറമ്പിലെ ആഞ്ഞിലിയും റബ്ബര്‍മരവുമാണ് വീടിന് മുകളില്‍ പതിച്ചത്.
ഓടും ഷീറ്റ് കൊുമുള്ള മേല്‍ക്കൂര തകര്‍ന്നു.വലിയ സാമ്പത്തീക നഷ്ടമാണ് ഉായിരിക്കുന്നത്.നേര്യമംഗലംനീണ്ടപാറ റോഡിലാണ് ഓടിക്കൊിരുന്ന ഓട്ടോറിക്ഷക്ക് മുകളില്‍ റബ്ബര്‍മരം വീണത്.ഡ്രൈവര്‍ നീപാറ ചെപ്പള്ളില്‍ ബിജുവിന് പരിക്കേറ്റു.ഓട്ടോറിക്ഷയുടെ മുന്‍വശം തകര്‍ന്നു.പനിബാധിച്ചവരേയുംകൊ് ആശുപത്രിയിലേക്ക് പോകുംവഴിയാണ് അപകടമുായത്.വിവിധ റോഡുകളില്‍ മരങ്ങള്‍ വീണ് ഗതാഗത തടസ്സം അനുഭവപ്പെട്ടിരുന്നു.ഫയര്‍ഫോഴ്‌സ് ആണ് മരങ്ങള്‍ മുറിച്ചുനീക്കിയത്.കെഎസ്ഇബിക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടു്.ഒട്ടേറെ പോസ്‌ററുകളും ലൈനും തകര്‍ന്നു.മണിക്കൂറുകള്‍ക്ക് ശേഷമാണ് പലയിടങ്ങളിലും വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.
