Connect with us

Hi, what are you looking for?

NEWS

വനപാതകളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് പതിവാകുന്നു; പിടിക്കപ്പെട്ടാൽ ജാമ്യം പോലും ലഭിക്കില്ലെന്ന് വനം വകുപ്പ്.

  • ജെറിൽ ജോസ് കോട്ടപ്പടി

കോതമംഗലം : ഭൂതത്താൻകെട്ട് വടാട്ടുപാറ കാനനപാതയിൽ പൊതുജനങ്ങൾ മാലിന്യങ്ങൾ റോഡിനു സമീപം വലിച്ചെറിയുന്നത് പതിവാകുന്നു . ഭക്ഷണ അവശിഷ്ടങ്ങൾ, നാപ്കിനുകൾ, പ്ലാസ്റ്റിക് ഇതര വസ്തുക്കൾ എന്നിവയാണ് കൂടുതലായും വലിച്ചെറിയപ്പെടുന്നത്. ആനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും സാന്നിധ്യം സ്ഥിരമായ റൂട്ടിൽ മാലിന്യങ്ങൾ വലിച്ചെറിയപ്പെടുമ്പോൾ, റോഡിനു സമീപം ഇവ ഭക്ഷിക്കാനായി വന്യമൃഗങ്ങൾ തമ്പടിക്കുന്നത് പതിവുകാഴ്ച ആവുകയാണ്. അതിലെ പോകുന്ന വാഹന യാത്രക്കാർക്ക് നേരെ പലപ്പോഴും വന്യമൃഗ ആക്രമണം ഉണ്ടാവുകയും ആളുകൾക്ക് ഗുരുതര പരിക്ക് ഏൽക്കുകയും ചെയ്യുന്നത് നിത്യകാഴ്ചയാണ്.

വനപാതകളിൽ വലിച്ചെറിയുന്ന ഭക്ഷ്യ മാലിന്യങ്ങളിൽ ഉപ്പിന്റെ അംശമുള്ളതാണ് വന്യമൃഗങ്ങളെ മാലിന്യക്കൂമ്പാരത്തിടുത്ത് തമ്പടിക്കാൻ പ്രേരിപ്പിക്കുന്നത്. ഇതറിയാതെ അതുവഴി കടന്നുവരുന്ന വാഹന യാത്രക്കാർക്ക് നേരെ വന്യമൃഗങ്ങൾ ചാടുന്നത് പതിവാക്കുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി ക്യാമറകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്.

വനപാതകളിൽ മാലിന്യം ഇടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ജാമ്യം പോലും കിട്ടാത്ത കുറ്റം ആണെന്നുള്ള കാര്യം പലപ്പോഴും പൊതുജനങ്ങൾക്ക് അറിവില്ല. മാത്രമല്ല മാലിന്യം കൊണ്ടിടുന്നവർ അറിയുന്നില്ല അതുവഴി കടന്നുപോകുന്ന വന്യമൃഗങ്ങൾ മാലിന്യങ്ങൾ ഭക്ഷിക്കുകയും, റോഡ് സൈഡിൽ തന്നെ തമ്പടിക്കുകയും ചെയ്യുന്നതുമൂലം അതുവഴി വരുന്ന വാഹന യാത്രക്കാർക്ക് പലപ്പോഴും മൃഗങ്ങളുടെ ആക്രമണം ഉണ്ടാവുകയും ചെയ്യുന്നു എന്ന് തുണ്ടം റേഞ്ച് ഓഫീസർ മുഹമ്മദ്‌ റാഫി പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...