Connect with us

Hi, what are you looking for?

CHUTTUVATTOM

കാരക്കുന്നം ഫാത്തിമമാത എല്‍പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനം 12ന്

കോതമംഗലം: കാരക്കുന്നം ഫാത്തിമമാത എല്‍പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനവും, ജൂബിലി സ്മാരക സ്‌നേഹവീടിന്റെ താക്കോല്‍ദാനവും 12ന് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.12ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തുന്ന സമ്മേളനം കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും.

സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍ അധ്യക്ഷത വഹിക്കും. ആന്റണി ജോണ്‍ എംഎല്‍എ സ്‌നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കും. സമ്മേളനത്തില്‍ സര്‍വിസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപകന്‍ വിന്‍സന്റ് ജോസഫിന് യാത്രയയപ്പ് നല്‍കും.വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഷാജി മാത്യു മുണ്ടയ്ക്കല്‍, മുന്‍ മാനേജര്‍ റവ. ഡോ. തോമസ് ജെ. പറയിടം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍, കോതമംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു, വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി, വാര്‍ഡ് കൗണ്‍സിലര്‍ ഡോ. ആഷ്ലി ജോസഫ്, എഇഒ കെ.ബി സജീവ്, സോമി ജോണ്‍, ജോസ് പോള്‍, ജിന്റോ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് വിദ്യാര്‍ഥികളും, പൂര്‍വവിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും. പത്ര സമ്മേളനത്തില്‍ പ്രധാനാധ്യാകന്‍ വിന്‍സന്റ് ജോസഫ്, പിടിഎ പ്രസിഡന്റ് അരുണ്‍, പ്ലാറ്റിനം ജൂബിലി സ്‌നേഹവീട് കണ്‍വീനര്‍ ജിന്റോ സെബാസ്റ്റ്യന്‍ എന്നിവരും പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

  കോതമംഗലം:വീല്‍ചെയറില്‍ ജീവിതം മുന്നോട്ട് നയിക്കുന്ന ആറു പേര്‍ ചേര്‍ന്ന് നടത്തുന്ന ഒരു കഫേയുടെ പ്രചോദനകരമായ കഥയാണ് കോതമംഗലത്തിന് പറയാനുള്ളത്. ശാരീരിക വെല്ലുവിളികളെ തോല്‍പ്പിച്ച് സ്വന്തം മനോബലത്തില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആറു...

CHUTTUVATTOM

കോതമംഗലം: പാമം കെയര്‍ സീനിയര്‍ ലിവിങ്‌ന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് ആരംഭിക്കുന്ന പാം കെയര്‍ ഗ്രോവ്‌സ് സീനിയര്‍ ലീവിങ് പ്രോജക്ടിന്റെ ഓഫീസ് കോതമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു. കോതമംഗലം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: മേതല പള്ളിപ്പടിയിൽ സിപിഐഎം നേതാവിനെ റോഡിൽ അപകടപ്പെടുത്തി വധിക്കാൻ എസ്ഡിപിഐ – യുഡിഎഫ് ഗുണ്ടകളുടെ ശ്രമം. വെള്ളിയാഴ്ച ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ക്രൂരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞെത്തിയ ബാവ...

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി നയിക്കുന്ന എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ പ്രചരണാര്‍ത്ഥം കോതമംഗലം മണ്ഡലത്തില്‍ ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനായി സംഘടിപ്പിച്ചിട്ടുള്ള പ്രചരണ ജാഥ മൂന്നാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി....

CHUTTUVATTOM

കോതമംഗലം: ചരിത്രം ഉറങ്ങുന്ന വൈക്കത്തിന്റെ മണ്ണില്‍ ചരിത്രം സൃഷ്ടിച്ച് 63 കാരി. കോതമംഗലം വാരപ്പെട്ടിയില്‍ മോളേല്‍ എം.എം മത്തായിയുടെ ഭാര്യ റുബി മത്തായി ആണ് ആലപ്പുഴ ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നും 9...

CHUTTUVATTOM

കവളങ്ങാട്: എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റയാത്രയുടെ പ്രചരണാര്‍ഥം നടത്തുന്ന കോതമംഗലം മണ്ഡലം പ്രചരണജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: തരിശുകിടന്ന നിലം ഉള്‍പ്പെടെ കൃഷിയോഗ്യമാക്കി നൂറ് മേനി വിളവ് ലഭിച്ച കക്കാട്ടുര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയിലാണ് 9 ഹെക്ടറോളം...

CHUTTUVATTOM

കോതമംഗലം: ജോസ് കെ മാണി ക്യാപ്റ്റനായ എല്‍ഡിഎഫ് വികസനമുന്നേറ്റ ജാഥയുടെ പ്രചരണാര്‍ഥം ആന്റണി ജോണ്‍ എംഎല്‍എ ക്യാപ്റ്റനും, സിപിഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി.ടി ബെന്നി വൈസ് ക്യാപ്റ്റനും, കേരള കോണ്‍ഗ്രസ് എം...

CHUTTUVATTOM

കോതമംഗലം: വേമ്പനാട്ട് കായലില്‍ 9കിലോമീറ്റര്‍ നീന്തി ലോക റെക്കോര്‍ഡിലെത്താന്‍ 63കാരി. കോതമംഗലം വരാപ്പെട്ടി മോളേല്‍ റുബി മത്തായി ആണ് അതിസാഹസികമായ വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലില്‍ മികച്ച...

CHUTTUVATTOM

കോതമംഗലം:കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ച ബജറ്റുകള്‍ ജനദ്രോഹവും, നിരാശാജനകവുമാണെന്ന് മുഹമ്മദ്...

CHUTTUVATTOM

കോതമംഗലം: തെക്കുമ്മേല്‍ കുടിവെള്ള പദ്ധതിയുടെ സംരക്ഷണഭിത്തിയും പമ്പ് ഹൗസിന്റെ അടിഭാഗവും തകര്‍ന്നുവീണതോടെ ഉദ്ഘാടനം കഴിഞ്ഞ് എട്ട്മാസം പിന്നിട്ട പദ്ധതിയുടെ പമ്പിംഗ് നിലച്ചു. നിര്‍മാണം ആരംഭിച്ച് ഒന്‍പത് വര്‍ഷം പിന്നിട്ടശേഷം കഴിഞ്ഞ മേയ്മാസത്തിലാണ് തെക്കുമ്മേല്‍...

CHUTTUVATTOM

മൂവാറ്റുപുഴ: അതിഥിതൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസില്‍ നിരവധി മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാള്‍ മൂവാറ്റുപുഴയില്‍ പിടിയില്‍. കോട്ടപ്പടി പുഞ്ചക്കര ഭാഗത്ത് പരുത്തേലി രാജന്‍ (45) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....

error: Content is protected !!