കോതമംഗലം: മാർ തോമ ചെറിയപള്ളിയിലെ നീതി നിഷേധത്തിനെതിരെ കോതമംഗലത്തെ ഇതര മതസ്ഥതരടക്കം ആയിരങ്ങൾ കൈ കോർത്തപ്പോൾ മത സാഹോദര്യത്തിൻ്റെ അപരാർത്ഥത്തിൽ, മനുഷ്യ ചങ്ങല മനുഷ്യ കടലായി. അയ്യങ്കാവ് ക്ഷേത്ര പരിസരം മുതൽ തങ്കളം ജുമാ മസ്ജിദ് പരിസരം വരെയാണ് കോതമംഗലം പള്ളിക്ക് വേണ്ടി മനുഷ്യമതിൽ സൃഷ്ടിക്കപ്പെട്ടത്. വൈകിട്ട് 4.45 മുതൽ 5.00 വരെയാണ്, പ്രായഭേതമന്യേ ആയിരങ്ങൾ മനുഷ്യ ചങ്ങലയിൽ കണ്ണിയായത്.
ഹൈക്കോടതി വിധി നിലനിൽക്കുമ്പോഴും കോതമംഗത്തെ മത സൗഹാർദ്ധാന്തരീക്ഷം തകരാതിരിക്കുന്നതിനും രക്ത ചൊരിച്ചിൽ ഒഴിവാക്കുന്നതിനും ഈ നാട്ടിലെ പൊതു സമൂഹം ഒറ്റക്കെട്ടാണെന്ന് ബോധ്യപ്പെടുത്തുന്നതായി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ, ജോസഫ് മോർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മോർ തെയോഫീലോസ്, എബ്രാഹം മോർ സേവേറിയോസ്, ഏലിയാസ് മോർ യൂലിയോസ്, ഏലിയാസ് മോർ അത്തനാസിയോസ്, ഡീൻ കുര്യാക്കോസ്, ആന്‍റണി ജോണ്‍ എം.എൽ.എ, എല്‍ദോസ് കുന്നപ്പിള്ളി എം.എൽ.എ, മുൻസിപ്പൽ ചെയർ പേഴ്സൺ മഞ്ചു സിജു, ജോസഫ് വാഴക്കൻ, ഫ്രാൻസിസ് ജോർജ്, കെ.പി ബാബു, എ.ജി ജോര്‍ജ്ജ്, അബു മൊയ്തീൻ, കെ.എ നൗഷാദ്, ഷിബു തെക്കുംപുറം, ഷമീര്‍ പനക്കല്‍, എൽദോസ് കീച്ചേരി, അനൂപ് ഇട്ടൻ, റഷീദാ സലിം, കെ.കെ ദാനി, പി.എ സോമൻ, ഭാനുമതി രാജു, എബി എബ്രാഹാം, പി.ടി ജോണി, എ.ടി പൗലോസ്, ബാബു പോൾ, റോയ് കെ പോൾ, എൻ.സി ചെറിയാൻ എന്നിവർ ചങ്ങലയിൽ കണ്ണികളായി കൈ കോർത്തു.
മനുഷ്യ ചങ്ങലയ്ക്ക് ശേഷം ചേർന്ന സമാപന യോഗം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ഡോ.ബസേലിയോസ് തോമസ് പ്രഥമൻ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. ആൻറണി ജോൺ എംഎൽ.എ, മതമൈത്രി ചെയർമാൻ എ.ജി ജോർജ് അധ്യക്ഷത വഹിച്ചു. സി .പി രാമചന്ദ്രൻ, കെ.എ നൗഷാദ്, എ.ടി പൗലോസ്, അഷ്റഫ് പ്രവാസി, പി.കെ ചന്ദ്രശേഖരൻ, ബാബു പോൾ സംസാരിച്ചു.
You must be logged in to post a comment Login