കുട്ടമ്പുഴ : സ്വന്തം സ്ഥലത്ത് നടത്തിയ വാഴക്കൃഷിയുടെ ആദ്യ വിളവെടുപ്പിൽ ലഭിച്ച വാഴക്കുലകൾ കമ്മൂണിറ്റി കിച്ചനിലേക്ക് നല്കി കുട്ടമ്പുഴ യുവ ക്ലബ് മാതൃകയായി. യുവ ക്ലബ്ബിൻ്റെ ഓഫീസിനോടനുബന്ധമായാണ് വാഴകൃഷി നടത്തിയത്. ഇതിൽ നിന്നും ലഭിച്ച ഞാലിപ്പൂവൻ കുലയാണ് കമ്യൂണിറ്റിക്കിച്ചന് കൈമാറിയത്. ഇത് കൂടാതെ അവശവിഭാഗങ്ങളായ അമ്പത് പേർക്ക് അവശ്യവസ്തുക്കളടങ്ങിയ ഭക്ഷണക്കിറ്റും ചികിൽസാ സഹായവും വരും ദിനങ്ങളിൽ ലഭ്യമാക്കും. ക്ലബ്ബ് പ്രസിഡൻറ് സിബി കെ.എ ,മുരളി കുട്ടമ്പുഴ, ബിനു പി.ബി. ജോബി തോമസ്, റോബിൻ പോൾ, തുടങ്ങിയവർ നേതൃത്വം നല്കി.
