കോതമംഗലം: കോതമംഗലത്ത് യുവാവിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അശമന്നൂര്‍ അറയ്ക്കല്‍ വീട്ടില്‍ ബോണിറ്റ് ബെന്നി(32)നെയാണ് സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ചുനാളുകളായി യുവാവും മുക്കന്നൂര്‍ സ്വദേശി യുവതിയും ലോഡ്ജില്‍ താമസിച്ചുവരുകയായിരുന്നു. ഇന്ന് രാവിലെയാണ് യുവാവിന് അനക്കമില്ലെന്ന് യുവതി റിസപ്ഷനില്‍ അറിയിച്ചത്. തുടര്‍ന്ന് ജീവനക്കാര്‍ കോതമംഗലം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോസീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് എത്തി പരിശോധന പൂര്‍ത്തിയാക്കിയാല്‍ മാത്രമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുക.
