കോതമംഗലം: അനുദിനം വർധിച്ചു വരുന്ന വന്യ ജീവി അക്രമണങ്ങളിൽ നിഷ്‌ക്രിയമായിരിക്കുന്ന വനം വകുപ്പിന്റെയും സ്ഥലം MLA യുടെയും അനാസ്ഥകൾ എണ്ണി പറഞ്ഞുകൊണ്ട് വനാതിർത്തിയിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് എൽദോസ് ഡാനിയേൽ ആദ്യക്ഷനായ പ്രധിഷേധ സമ്മേളനം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്സ് കുട്ടമ്പുഴ മണ്ഡലം പ്രസിഡന്റ് ജോഷി പൊട്ടക്കൽ മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി റമീസ് കെ.എ, മണ്ഡലം പ്രസിഡന്റ് ബേസിൽ കാരാംചേരി, കവലങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ഉപാദ്യക്ഷൻ ഗോപി എം. പി എന്നിവർ പ്രസംഗിച്ചു.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടൻ, ജില്ലാ സെക്രട്ടറി മേഘ ഷിബു, കോൺഗ്രസ്സ് നേതാക്കളായ ബിനോയ് മഞ്ഞിമെക്കൂടി, അജി എൽദോസ്, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ ജഹാസ് ഹസ്സൻ, വിജിത്ത് വിജയൻ, സിബി ചെട്ടിയാംകുടി, അഡ്വ. ജോർജ് ജോസ്, വാഹിദ് പാനിപ്ര, ബേസിൽ കൈനാട്ടുമാറ്റം, അജ്നാസ് ബാബു, അഖിൽ ആന്റണി, ബേസിൽ ടി ജോയ്, സനു സണ്ണി തുടങ്ങിയവർ സംബന്ധിച്ചു.