കോതമംഗലം : 3 വർഷക്കാലമായി ഒരു രീതിയിലുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാതെ കോതമംഗലം – ചേലാഡ് റോഡിന്റെ അവസ്‌ഥ ഏറെ പരിതാപകരമായിരിക്കുകയാണ്. നിർമാണ ഉദ്ഘാടനങ്ങൾ മാത്രം നടത്തുന്ന കോതമംഗലം MLA യെ ചേലാഡ് റോഡിലെ കുഴികളുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് മലയിൻകീഴ് ജംഗ്ഷനിൽ പ്രതീകാത്മക ഉദ്ഘാടനം നടത്തി. പ്രധിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്ക് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം പ്രസിഡന്റ് അഡ്വ. ജോർജ് ജോസ് അധ്യക്ഷദ വഹിച്ചു. കോണ്ഗ്രസ് ഭാരവാഹികളായ അഡ്വ.അബു മൊയ്‌ദീൻ, എം സ് എൽദോസ്, കെ പി ബാബു, എം വി റെജി, ജോർജ് വർഗീസ് ,ബേബി സേവ്യർ, യൂത്ത് കോണ്ഗ്രസ് ഭാരവാഹികളായ പി എം റഫീക്ക്, എൽദോസ് ബേബി, അനൂപ് ഇട്ടൻ,ബേസിൽ തണ്ണിക്കോടൻ, ബാബു വർഗീസ്, രാഹുൽ തങ്കപ്പൻ,വിജിത് വിജയൻ, ലിജോ ജോണി,അഖിൽ ആന്റണി, അഭിലാഷ്, വർഗീസ് മാപ്പിളകുടി, ബേസിൽ ജോയ്, ബിബിൻ ബേബി, ബിജിൽ വാൾട്ടർ, നൗഫൽ കെ എം, ജോഷി പൊട്ടക്കൽ, വിൽസൺ പിണ്ടിമന, സോവി കൃഷ്ണൻ , അമൽ ആന്റണി, ലിവ് ബെന്നറ്റ്,ജോയൽ എൽദോസ്, പി വി കുര്യാക്കോസ് , ജോയി പനയ്ക്കൽ, വേണു പി കെ എന്നിവർ പങ്കെടുത്തു,
