ടീം യങ്സ്റ്റർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പൊതുയോഗവും, ഭാരവാഹി തിരഞ്ഞെടുപ്പും മെമ്പർഷിപ്പ് വിതരണവും നടന്നു. 2021-22 വർഷത്തെ പൊതുയോഗവും 2022-2023 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും മെമ്പർഷിപ് വിതരണവും ഞായറാഴ്ച്ച വൈകിട്ട് ക്ലബ്ബ് ഹാളിൽ നടന്നു. പ്രിസിഡന്റ് അജാസ് ഈറക്കലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ട്രഷറാർ സിബി കെ സി കണക്ക് അവതരിപ്പിച്ചു. പൊതുയോഗത്തിനു ശേഷം നടന്ന ഭാരവാഹി തിരഞ്ഞെടുപ്പ് ചർച്ചയിൽ 13അംഗ എക്സിക്യൂട്ടീവ് അംഗങ്ങൾ അടങ്ങുന്ന പുതിയ കമ്മിറ്റയെ തിരഞ്ഞെടുത്തു
രക്ഷാധികാരി :-അൻസാർ പഴമ്പിള്ളിൽ
പ്രിസിഡന്റ് :-അജാസ് ഈറക്കൽ.
സെക്രട്ടറി :-പ്രവീൺ വി എൻ
ട്രഷറാർ :-ആബിദ് പി ഇ
വൈസ് പ്രിസിഡന്റ് :-പ്രിത്യുൻ ചന്ദ്രൻ
ജോയിന്റ് സെക്രട്ടറി :ലിന്റോ ജോർജ്
ജോയിന്റ് ട്രഷറർ :-കൃഷ്ണകുമാർ വി കെ
ആംബുലൻസ് കോർഡിനേറ്റർ :-ജോർജ് കുട്ടി പൗലോസ്
എക്സിക്യൂട്ടീവ് മെംബേർസ്
സജിത്ത്, അഷ്‌കർ, വിഷ്ണു, ബെൻസൺ ശ്രീക്കുട്ടൻ, എന്നിവരെ തിരഞ്ഞെടുത്തു. മുന്നോട്ടുള്ള എല്ലാ ചാരിറ്റി ഉൾപ്പടെയുള്ള എല്ലാ പ്രവർത്തങ്ങൾക്കും ഇതുവരെ തന്നതിലും കൂടുതൽ പിന്തുണയും സ്നേഹവും ഉണ്ടാവണമെന്നും നാടിന്റെ എല്ലാ ആവശ്യങ്ങൾക്കും താങ്ങും തണലുമായി ഞങ്ങളുണ്ടാവുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.
