Connect with us

Hi, what are you looking for?

NEWS

തിരുവനന്തപുരത്ത് യാക്കോബായ സുറിയാനി സഭയുടെ സമര പന്തലിൽ പിന്തുണയുമായി ആൻറണി ജോൺ എം.എൽ.എ

തിരുവനന്തപുരം : പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് നേരിട്ട നീതിനിഷേധത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യവുമായി ജനപ്രതിനിധികൾ. ഇടവക ജനങ്ങൾക്ക് ആരാധ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക , ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന മാന്യമായ ശവസംസ്കാര ചടങ്ങുകൾ നടത്തുവാൻ സൗകര്യം ഒരുക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് തിരുവനന്തപുരത്തു അനിശ്ചിത കാല നിരാഹാര സമരം നടക്കുന്നത്.

നിരവധി സഹനങ്ങളിലൂടെയും പ്രശ്‍നങ്ങളിലൂടെയും കടന്നുപോകുന്ന യാക്കോബായ സഭക്ക് പിന്തുണ കൊടുക്കുന്നതിനൊപ്പം , സമാധാനം പുനഃസ്ഥാപിക്കുവാനുള്ള ചർച്ചകൾക്ക് മുൻകൈയ്യെടുക്കുവാൻ ശ്രമിക്കുമെന്നും സഹന സമരത്തിൽ പങ്കെടുത്തുകൊണ്ട് ആന്റണി ജോൺ എം എൽ എ പറഞ്ഞു. സമരത്തിൽ എൽദോ എബ്രഹാം എം എൽ എ , ടി യു കുരുവിള തുടങ്ങിയവർ സംബന്ധിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...

error: Content is protected !!