Connect with us

Hi, what are you looking for?

NEWS

94 ന്റെ നിറവിൽ യാക്കോബായ സഭയുടെ ഇടയ ശ്രേഷ്ഠൻ.

കോതമംഗലം :യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കതോലിക്കാ ബസേലിയസ്‌ തോമസ് പ്രഥമൻ ബാവക്കു നാളെ 94 വയസ്. പ്രതിസന്ധികളിൽ പതറാത ക്രൈസ്തവ ദർശനത്തിലൂന്നി ഒട്ടും പരിഭവങ്ങൾ ഇല്ലാതെയാണ് ബാവ തിരുമേനിയുടെ ധന്യ ജീവിതം ഈ വാർദ്ധക്യത്തിലും കടന്നു പോകുന്നത്. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയാമ്പാടി ചെറുവിള്ളിയിൽ മത്തായിയുടെയും, കുഞ്ഞമ്മയുടെയും 8 മക്കളിൽ 6 മത്തെ മകനായി 1929 ജൂലൈയ് 22 നാണ് ജനനം.പിറവിക്കു ശേഷം കുഞ്ഞിനെ കൈയിലെടുത്ത വൃദ്ധയായ വയറ്റാട്ടി ഈ കുഞ്ഞ് വലിയ ഒരാളായിത്തിരും എന്നാണു പറഞത്. പള്ളിയിൽ മാമോദീസ മുക്കിയ കുഞ്ഞിന് തോമസ് എന്ന പേരിട്ടു. വീട്ടിൽ കുഞ്ഞൂഞ്ഞ് എന്ന ഓമനപേരും. പിതാവ് മത്തായി പണിതു നൽകിയ പുല്ലങ്കുഴൽ വായിച്ചും, വടയമ്പാടി ഗ്രാമത്തിലെ കുന്നിൻ പുറങ്ങളിൽ ആടിനെ മേയ്ച്ചും വെള്ളം ചുമന്നും, ഇരുപത്തിമൂന്നാം സങ്കിർ ത്തനത്തിലെ വരികൾ ആലപിച്ചും കഴിഞ്ഞ ആ ബാലൻ ദൈവത്തിനും, ദൈവജനത്തിനും സംപ്രീതനായിത്തീർന്നു.1958ൽ മഞ്ഞനിക്കര ദയറായിൽ വച്ച് ഏലിയാസ് മാർ യൂലിയോസ് ബാവ കശീശപട്ടം നൽകി.1974 ഫെബ്രുവരി 24 ന് ഡമാസ്കസിൽ വച്ച് മാർ ദിവാന്നാസിയോസ് എന്ന പേരിൽ മെത്രാപോലീത്തായയി വാഴിക്കപ്പെട്ടു.2002 ൽ ഡമാസ്കസിൽ വച്ച് തന്നെ യാക്കോബായ സഭയുടെ പ്രദേശിക തലവനായ ശ്രഷ്ഠ കാതോലിക്ക ബാവയായി അഭിക്ഷിക്തനായി. ആധുനിക യാക്കോബായ സഭയുടെ ശില്ലി എന്നു പറയേണ്ടി വരും ഈ ഇടയ ശ്രഷ്ഠനെ. സ്നേഹ സമൃണമായ പെരുമാറ്റവും അതിഥി സൽക്കാര പ്രിയവും എളിയവരോടുള്ള സഹാനുഭാവവും എല്ലാം ബാവയെ വേറിട്ട താക്കുന്നു.

ചിത്രം :94 ൻ്റെ നിറവിലായിരിക്കുന്ന ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കാതോലിക്കേറ്റ് അസിസ്റ്റന്റുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത സന്ദർശിക്കുകയും ജന്മദിന ആശംസകൾ നേരുകയും ചെയ്തു

 

You May Also Like

NEWS

കോതമംഗലം: മികച്ച മാധ്യമ റിപ്പോർട്ടർക്ക് തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം പത്ര പ്രവർത്തകനും ,കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ...

NEWS

കോതമംഗലം : തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മികച്ച മാധ്യമ റിപ്പോർട്ടർക്കുള്ള പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം ഏബിൾ. സി. അലക്സിന്.കലാ സാംസ്‌കാരിക സാഹിത്യ ജീവകാരുണ്യ മേഖലയിലെ നിരവധി...

NEWS

കോതമംഗലം: കോതമംഗലം മതമൈത്രി സമിതിയുടെ 6-ആം വാർഷികവും, കോതമംഗലം മാർത്തോമ ചെറിയപള്ളി മുൻ വികാരി ജോസ് പരത്തുവയലിൽ അച്ഛൻ യാത്രയയപ്പും നടത്തി. കോതമംഗലം ചെറിയ പള്ളി സെന്റ് തോമസ് ഹാളിൽ നടന്ന ചടങ്ങിൽ...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീർത്ഥാടന കേന്ദ്രമായ വി. മാർതോമാ ചെറിയ പള്ളിയുടെ കീഴില്‍ കോതമംഗലം ടൗണില്‍ ക്രിസ്തുമസ്‌ വിളംബര റാലി സംഘടിപ്പിച്ചു . കോതമംഗലത്ത്‌ ടൗൺ റോഡില്‍ ഇറങ്ങിയത്‌ 2000 ത്തോളം...

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...

CHUTTUVATTOM

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗിന്റെ 20-ാം വാർഷികം ആഘോഷിച്ചു. ബി .എസ്.സി നേഴ്സിംഗ് പഠനത്തിനായി...

error: Content is protected !!