Connect with us

Hi, what are you looking for?

CHUTTUVATTOM

യാക്കോബായ ഓർത്തഡോക്സ് സഭ, ശബരിമല വിഷയങ്ങളിൽ ശാശ്വത പരിഹാരത്തിന് നിയമ നിർമാണം നടത്തണമെന്ന് എൽദോസ് കുന്നപ്പിള്ളി.

പെരുമ്പാവൂർ : യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന തർക്കത്തിൽ ശ്വാശത പരിഹാരത്തിനായി നിയമ നിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ടു എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ശബരിമല വിഷയവുമായി ബന്ധപ്പെട്ടും ഭൂരിപക്ഷം വരുന്ന വിശ്വാസികൾക്ക് അനുകൂലമായി നിയമ നിർമാണം നടത്തണമെന്നും എം.എൽ.എ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ലെ സഭ തർക്കവുമായി ബന്ധപ്പെട്ട് ബഹു. സുപ്രിംകോടതിയുടെ വിധി ഉൾക്കൊള്ളുവാൻ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിന് സാധിച്ചിട്ടില്ല.

ഭൂരിഭാഗം വിശ്വാസികൾക്കും ഇടവക പള്ളികളിൽ നിന്നും ഇറങ്ങി കൊടുക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇരു വിഭാഗവും സഹോദര സഭകളായി പരസ്പരം അംഗീകരിച്ചു മുന്നോട്ടു പോകുന്നതാണ് നല്ലതെന്നും എം.എൽ.എ പറഞ്ഞു. സഭ തർക്കങ്ങളിൽ സമവായം ഉണ്ടാക്കുവാൻ ഭരണ രാഷ്ട്രീയ മത സാമുദായിക നേതൃത്വങ്ങളുടെ ഇടപെടലുകളും മധ്യസ്ഥ ശ്രമങ്ങളും വിജയിക്കാതെ വന്ന സാഹചര്യത്തിൽ ഇരു വിഭാഗം വിശ്വാസികളുടെയും വികാരങ്ങൾ ഉൾക്കൊണ്ട് ജനാധിപത്യപരമായ തീരുമാനം അനിവാര്യമാണ്. ഭൂരിപക്ഷം വരുന്ന വിശ്വാസികൾക്ക് ഇടവക പള്ളി വിട്ടുനൽകണം. ന്യൂനപക്ഷത്തിന്റെ ആരാധനക്ക് മറ്റൊരു മാർഗ്ഗം കണ്ടെത്തണം.

mambazam

ശബരിമല വിഷയത്തിലും സമാനമായ വികാരമാണ് വിശ്വസികൾക്കുള്ളത്. കാലങ്ങളായി നിലനിൽക്കുന്ന വിശ്വാസാചാരങ്ങൾക്ക് മുറിവേല്പിക്കുന്ന അവസ്ഥ ഉണ്ടാകരുത്. വിവേകപൂർവ്വം ഈ വിഷയങ്ങളിൽ സർക്കാർ ഇടപെടണം. നീതിയുക്തമായ തീരുമാനങ്ങൾ ജനാധിപത്യപരമായി നടപ്പിലാക്കണമെന്നും അതിന് സർക്കാർ മുൻകൈ എടുക്കണമെന്നും എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.

പൊതു സമൂഹത്തിന്റെയും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സർവ്വ കക്ഷികളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊണ്ട് യാക്കോബായ ഓർത്തഡോക്സ് സഭകൾ തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കും ശബരിമല വിഷയത്തിനും ശ്വാശത പരിഹാരത്തിന് ആവശ്യമായ നിയമനിർമ്മാണം നടത്തുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ എൽദോസ് കുന്നപ്പിള്ളി ആവശ്യപ്പെട്ടു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...