പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സിൻ്റെ നേതൃത്വത്തിൽ നടത്തിയ ലോക മുട്ടദിനാചരണം പഞ്ചായത്ത് ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് മുട്ടവിതരണം നടത്തിക്കൊണ്ട് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു സിഡിഎസ് ചെയർപേഴ്സൺ ഷെരീഫ റഷീദ് അദ്ധ്യക്ഷതവഹിച്ചു പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എം എം നിസീമ, ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ശ്രീകല റെജി, സിഡിഎസ് മെമ്പർ ശ്രീജ അനിൽകുമാർ അക്കൗണ്ടൻ്റ് ജിജി ബിനോയ്, തസ്ലി അഷറഫ്, കെ എം ഹാജറ, കെ എം റഷീദ എന്നിവർ പ്രസംഗിച്ചു.
