കോതമംഗലം: കോതമംഗലത്ത് യുവതിക്കെതിരെ സ്വകാര്യ ബസില്‍ ലൈംഗീകാതിക്രമം നടത്തിയയാളെ ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തു. മേതല സ്വദേശി ബിജു (48) വിനയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ അടിമാലിയില്‍ നിന്ന് കോതമംഗലത്തെക്കുള്ള യാത്രാമധ്യേയാണ് പ്രതി യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. തിങ്കളാഴ്ച പ്രതിയെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
