കോതമംഗലം :യുവതലമുറയെ ആകര്‍ഷിക്കുന്നതിനായി, മാറുന്ന കാലത്തിനും സാങ്കേതികവിദ്യയ്ക്കും അനുസൃതമായി, ലൈബ്രറികള്‍ മാറണമെന്ന് പ്രമുഖ ലൈബ്രറി പ്ലാനിങ് കണ്‍സള്‍ട്ടന്റ്റും, ബെംഗളൂരു ധര്‍മ്മാരാം വിദ്യാക്ഷേത്രം ലൈബ്രേറിയനും പൊന്തിഫിക്കല്‍ അഥീനിയം ഫാക്കല്‍റ്റിയുമായ ഫാ. ഡോ. ജോണ്‍ നീലങ്കാവില്‍ പറഞ്ഞു. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ റൂസയുടെ ധനസഹായത്തോടെ ഐ.ക്യു.എ.സിയും, എം.പി വറുഗീസ് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. എബി പി വര്‍ഗീസ്, ഐക്യു എ സി കോഓര്‍ഡിനേറ്റര്‍ ഡോ. ബിനു വര്‍ഗീസ്, റൂസ കോഓര്‍ഡിനേറ്റര്‍ ഡോ. സ്മിത തങ്കച്ചന്‍,നാക് ക്രൈറ്റീരിയ കോഓര്‍ഡിനേറ്റര്‍
ഡോ. സീന ജോണ്‍,എം. പി. വറുഗീസ് ലൈബ്രറി ലൈബ്രറിയന്‍,എക്യുമെനി പോള്‍, എന്നിവര്‍ പ്രസംഗിച്ചു.