പിണവൂർകുടി: വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന പിണവൂർകുടി, പെരുമാൾകുത്തിലെ പുരയിടത്തിൽ ഉപയോഗശൂന്യമായിക്കിടന്ന പഞ്ചായത്തിൻ്റെ കുളത്തിലാണ് ചെറുതും, വലുതുമായ 14 പന്നികൾ വീണുകിടന്നത്.പുലർച്ചെ മൂന്ന് മണിയോടെയാണ് പന്നികൾ കിണറ്റിൽ വീണത്.
പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ BFO TH അബു, വാച്ചർ രാജു എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വലയിട്ട് പിടിച്ച പന്നികളെ കുളത്തിൽ നിന്ന് രക്ഷപെടുത്തി കാട്ടിലേക്ക് അയച്ചെന്ന് വാളറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദ് അറിയിച്ചു.
വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ വന്യ ജീവി ശല്യം രൂക്ഷമാണ് ഇവിടെ. ഫെൻസിംഗ് സംവിധാനത്തിൻ്റെ അപര്യാപതത മൂലം കർഷകരുടെ കൃഷിയിടങ്ങൾ വന്യ ജീവികൾ നശിപ്പിക്കുകയാണ്.