Connect with us

Hi, what are you looking for?

CHUTTUVATTOM

കാട്ടുപന്നിയെ ഒഴിവാക്കാൻ ഉപാധികളില്ലാതെ അനുമതി വേണം ഷിബു തെക്കും പുറം

കോതമംഗലം:കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ തുരത്താന്‍ കർഷകർക്ക് ഉപാധികളില്ലാതെ അനുമതി നൽകണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം.

വന്യജീവി ആക്രമണത്തിനെതിരെ യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫിസിനു മുന്നിൽ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാട്ടുപന്നി ശല്യം ഒഴിവാക്കാൻ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. വന്യജീവി സംരക്ഷണ നിയമം പ്രകാരം മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ വേട്ടയാടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഉത്തരവിടാം. ഈ അധികാരമാണ് മന്ത്രിസഭ തിരുമാന പ്രകാരം തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്‍ക്ക് നല്‍കിയിരിക്കുന്നത്.
വന്യജിവി സങ്കേതങ്ങളോടു ചേര്‍ന്നു കിടക്കുന്ന പ്രദേശത്താണ് കാട്ടുപന്നി ഉല്‍പ്പെടെയുള്ള വന്യജീവി ശല്യമുള്ളത്. വന്യജീവി സങ്കേതങ്ങള്‍ക്കു പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള വ്യക്തികള്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കുന്നില്ല. വനം വകുപ്പില്‍ നിന്ന് എന്‍ഒസി ഉണ്ടെങ്കില്‍ ലൈസന്‍സ് നല്‍കാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും വനം വകുപ്പ് അധികൃതര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിലവിലുള്ള ലൈസന്‍സ് പോലും പുതുക്കി നല്‍കുന്നില്ല.

വളരെ അപൂര്‍വം ലൈസന്‍സുള്ള തോക്കുകള്‍ ഉപയോഗിച്ച് കാട്ടുപന്നി ശല്യം ഒഴിവാക്കാൻ കഴിയില്ല. കൊല്ലപ്പെടുന്ന പന്നിയുടെ ജഡം ശാസ്ത്രീയമായി കത്തിക്കുകയോ മറവു ചെയ്യുകയോ വേണമെന്ന മന്ത്രിസഭ തിരുമാനത്തിലെ വ്യവസ്ഥ, വന്യജീവി സംരക്ഷണം നിയമത്തില്‍ ഒരിടത്തും പറഞ്ഞിട്ടില്ല.
കൃഷിയിടത്തില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ ഏതു വിധേനെയും നശിപ്പിക്കാന്‍ കേരള ഹൈക്കോടതി ഇരുനൂറോളം കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതാണ്. സമാനമായ രീതിയിലുള്ള മന്ത്രിസഭ തിരുമാനം ഉണ്ടായാല്‍ മാത്രമെ കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരമുണ്ടാകൂ.
തോക്ക് ഉപയോഗിച്ചു മാത്രമെ കൊല്ലാന്‍ പാടുള്ളൂ. കാട്ടുപന്നി വരുന്നതും കാത്ത് കര്‍ഷകര്‍ക്ക് രാത്രി കാലത്ത് കൃഷിയിടത്തില്‍ കഴിച്ചുകൂട്ടാന്‍ കഴിയില്ല. കാട്ടുപന്നി വരുന്നത് കണ്ടാല്‍ തന്നെ തദ്ദേശ ഭരണ അധ്യക്ഷനെ വിവരം അറിയിച്ച്, ലൈസന്‍സുള്ള തോക്കുകാരനെ കണ്ടെത്തി സ്ഥലത്ത് എത്തിച്ചു പന്നിയെ വകവരുത്തുന്ന പ്രയോഗികമല്ലെന്ന് ഷിബു തെക്കുംപുറം ചൂണ്ടിക്കാട്ടി.
കോ-ഓർഡിനേഷൽ കമ്മിറ്റി കൺവീനർ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു.
പി.പി.ഉതുപ്പാൻ,അഡ്വ.അബു മൊയ്തീൻ, എം.എസ്.എൽദോസ്,എബി എബ്രാഹം,ഇ.എം.മൈക്കിൾ,എ.ടി.പൗലോസ്,പി.സി.ജോർജ്,ജോമി തെക്കേക്കര,കെ.എ.അലിയാർ,എ.സി.രാജശേഖരൻ, റോയ് കെ.പോൾ,റോയ് സ്കറിയ, പി.എ. പാദുഷ,കെ.ഇ.കാസിം,
സജി തെക്കേക്കര,ജെസി സാജു,ഷൈമോൾ ബേബി,മാത്യു ജോസഫ്,ഒ.കെ.ജോസഫ്,സി.കെ.സത്യൻ,ജോണി പുളിന്തടം,കെ.കെ.ഹുസൈൻ, കരുണാകരൻ പുനത്തിൽ,ജോസ് കൈതക്കൽ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ കൗൺസിലറും, സിപിഐഎം നേതാവുമായ കെ വി തോമസ് പോക്സോ കേസിൽ അറസ്റ്റിലായി. കേസ് എടുത്ത് ഉടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കാൻ...

NEWS

കോതമംഗലം: കാട്ടാനക്കൂട്ടം റബര്‍ ടാപ്പിംഗ് തൊഴിലാളിക്കു നേരെ അക്രമാസക്തരായി പാഞ്ഞടുത്തു. ഇന്നലെ രാവിലെ കോട്ടപ്പടി ചീനിക്കുഴിയില്‍ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളി പവ്വത്തില്‍ ജോയിക്ക് നേരേയാണു കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. വ്യാഴാഴ്ച രാത്രി രണ്ടു ബൈക്ക്...

NEWS

കോതമംഗലം: ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണനേതൃത്വവും...

NEWS

കോതമംഗലം: മുന്‍ വനിതകമ്മീഷന്‍ അംഗം ഡോ.ലിസി ജോസ് ബിജെപിയില്‍ ചേര്‍ന്നു. വികസിത കേരളം നമ്മുടെ ലക്ഷ്യമാണെന്നും ഇത് മാറ്റത്തിനുള്ള സമയമാണെന്നും ലിസി ജോസ് തന്റെ ഫേയിസ് ബുക്കില്‍ കുറിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ഇവിടെ...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ, വേട്ടാമ്പാറ, പടിപ്പാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര ആക്രമണം തുടരുന്നു. കോട്ടപ്പാറ വനത്തിൽ നിന്നെത്തുന്ന ആനകൾ പടിപ്പാറ – വാവേലി റോഡിലും വേട്ടാമ്പാറ – മാലിപ്പാറ റോഡിലും വിഹരിക്കുകയാണ്. മറ്റ്...

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

NEWS

കോതമംഗലം:ബി.ജെ.പി. സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ ജനവിരുദ്ധ നയങ്ങൾകെതിരെ സംയുക്ത തൊഴിലാളി യൂണിൻ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഒൻപതിന് നടത്തിയ ദേശീയ പൊതുപണിമുടക്ക് കോതമംഗലത്ത് പൂർണ്ണം. രാവിലെ 10 മണിക്ക് പണിമുടക്കിയ തൊഴിലാളികൾ ചെറിയ പള്ളിത്താഴത്ത്...

NEWS

കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, ഫിസിക്സ്‌, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്, ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, എന്നീ ബിരുദ പ്രോഗ്രാമുകളിലും,ഇംഗ്ലീഷ്,ഫിസിക്സ്‌, സൂവോളജി, സ്റ്റാറ്റിസ്റ്റിക്സ്,എം. കോം....

NEWS

കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 1, 31 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കൗൺസിലേഴ്‌സ് എക്‌സലന്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ...

error: Content is protected !!